മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് ചെന്നിത്തല

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് ധാ​ര്‍​മി​ക യോ​ഗ്യ​ത​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ത്സ്യ​ന​യ​ത്തി​ന് എ​തി​രാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി​മാ​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ട് ആ​ദ്യം​ത​ന്നെ ഇ​ത് പ​റ​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ക​മ്ബ​നി​യെ തി​രി​ച്ച​യ​ച്ചു​വെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണ്. ഈ ​പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​യി​ല്ല.

മ​ത്സ്യ​ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന് വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ര​ണ്ട് മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്. കൃ​ത്യ​മാ​യ മേ​ല്‍​വി​ലാ​സം പോ​ലു​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യം മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ ക​മ്ബ​നി​യു​മാ​യി എ​ങ്ങ​നെ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ണ്ടാ​ക്കി. അ​ങ്ങ​നെ​യൊ​രു ക​മ്ബ​നി​ക്ക് 400 യാ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ എ​ങ്ങ​നെ​യാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഇ​തി​നെ​ല്ലാം മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment