നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബുദ്​ഗാം ജില്ലയിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലിയെ പിടികൂടാനായതെന്ന് ബു​ദ്ഗാം ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
ഓംപോറ ഹൗസിങ്​ കോളനിയിലെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന​ നാലുവയസുകാരി അദാ ഷകിലിനെ ജൂൺ മൂന്നിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ വനമേഖലയിൽ നിന്ന്​ പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. ജമ്മു കശ്മീരിൽ 2011 മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 196 പേർ കൊല്ലപ്പെടുകയും 2,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിൽ മാത്രമായി 118 പേർ കൊല്ലപ്പെടുകയും 1,877 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Related posts

Leave a Comment