അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേര്‍ഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്.

ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ വസന്തയെ കണ്ടത്.

സംഭവത്തില്‍ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

തളിക്കുളം എസ്.എന്‍.വി.യു.പി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു വസന്ത.

Related posts

Leave a Comment