വീട്ടുകാരെ മയക്കിക്കിടത്തി മോഷണം, സംഘത്തില്‍ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചുപേർ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കിക്കിടത്തിയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് മോഷണം നടന്നത്.

ഹരിഹരപുരം എല്‍പി സ്കൂളിന് സമീപത്തെ വീട്ടിലാണ് മൂന്നുപേരെ ഉറക്കിക്കിടത്തി മോഷണം നടത്തിയത്.

74കാരിയായ ശ്രീദേവിയമ്മ, മരുമകള്‍ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ശ്രീദേവിയമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ എടുത്തിരുന്നില്ല.

ഇതേതുടര്‍ന്ന്, അയല്‍വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചു. അടുത്തവീട്ടില്‍ താമസിക്കുന്ന ബന്ധു വീട്ടിലെത്തിയപ്പോള്‍ അവിടെനിന്ന് നാലുപേര്‍ ഇറങ്ങിയോടുന്നതാണ് കണ്ടത്.

വീടുതുറന്ന് നോക്കിയപ്പോള്‍ മൂന്നുപേരെയും ബോധരഹിതരായി കാണുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ ബാഗില്‍ സ്വര്‍ണ്ണവും പണവുമുണ്ടായിരുന്നു. തുടര്‍ന്ന്,

നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തുകയായിരുന്നു. അക്രമത്തിനിരയായ മൂന്നുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മോഷണം നടത്തിയത്.

പിടികൂടിയ രണ്ടുപേരെയും അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വീട്ടുജോലിക്കുനിന്ന് യുവതിയടക്കം മൂന്നുപേരെ ഇനി കണ്ടെത്തേണ്ടതുണ്ട്.

Related posts

Leave a Comment