ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച് 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 257പേര് മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related posts
-
”തൃശൂരിനെ സംബന്ധിച്ച് ആത്മവിശ്വാസം ഇരട്ടിയായി; എങ്കിലും ജനവിധിയാണ് പ്രധാനം”; സുരേഷ് ഗോപി
വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. അങ്ങനെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലും. ങ്കെിലും ജനവിധിയാണ് പ്രദാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട്... -
സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട് ; കഴിഞ്ഞ തവണയേക്കാള്‍ 6 ശതമാനം കുറവ്
തിരുവനന്തപുരം: കേരളത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട്. കൂടിയാല്‍ രണ്ടു ശതമാനം കൂടി മാത്രമേ ഉണ്ടാകാന്‍... -
കണ്ണൂരില്‍ ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍; തലശ്ശേരിയില്‍ കല്ത്തൂണ് ഇളകിവാണ് പതിനാലുകാരന് മരിച്ചു. പാറാല്‍ സ്വദേശിയായ ശ്രീനികേതാണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് ആരുമണിയോടെയാണ്. ഊഞ്ഞാല്...