പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, എസ്‌ഐക്ക് ഗുരുതര പരിക്ക്

പാലക്കാട്: പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്‌ ഐക്ക് പരിക്ക്. പാലക്കാട് നായടിപ്പാറയില്‍ വച്ചായിരുന്നു സംഭവം. രണ്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എസ്‌ ഐ ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഷമീർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. റോഡില്‍ മരക്കൊമ്ബ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീപ്പിന്റെയും കടയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. പൊലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്കേറ്റു. ദിവസങ്ങള്‍ക്ക് മുമ്ബ് തിരുവനന്തപുരം പാലോട് വച്ചായിരുന്നു സംഭവം. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മണ്‍ത്തിട്ടയില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

ബലിപെരുന്നാളിനെ വിമര്‍ശിച്ച്‌ വാട്‌സാപ്പ് ഗ്രൂപ്പില്‍ കുറിപ്പിട്ടു, സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി

കോഴിക്കോട്: മതസ്‌പർദ്ധ വരുത്തുന്ന തരത്തില്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്‌റ്റിട്ട സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി. ബലിപെരുന്നാളിനെതിരെ പ്രാദേശിക വാട്‌സാപ്പ് കൂട്ടായ്‌മയില്‍ പോസ്‌റ്റിട്ടതിനാണ് കോഴിക്കോട് പുതുപ്പാടി ലോക്കല്‍ സെക്രട്ടറി പി.കെ ഷൈജലിനെതിരെ പാർട്ടി നടപടിയെടുത്തത്. ബലിപെരുന്നാള്‍ ആശംസയറിയിച്ച പോസ്റ്റിന് താഴെയാണ് ഇയാള്‍ പെരുന്നാളിനെതിരായി കമന്റ് ചെയ്‌തത്. കോഴിക്കോട് പുതുപ്പാടിയില്‍ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്ബർമാരുമെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ആണ് വിവാദ പരാമർശം ഷൈജല്‍ നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഗ്രൂപ്പില്‍ ബക്രീദ് ആശംസയിട്ടു. ഇതിന് ചുവട്ടിലാണ് ഇയാള്‍ മതസ്‌പർദ്ധ വർദ്ധിപ്പിക്കുന്ന തരം പ്രസ്‌താവനയിട്ടത്. സംഭവത്തില്‍ ഷൈജലിനെതിരെ മുസ്‌ളീം ലീഗ് താമരശേരി പൊലീസില്‍ പരാതി നല്‍കി, മതസ്‌പർദ്ധ വളർത്തുന്നതാണ് ഷൈജലിന്റെ പ്രസ്‌താവനയെന്ന് പരാതിയില്‍ പറയുന്നു. പല മത സംഘടനകളും ഷൈജലിന്റെ പ്രസ്‌താവനയെ അതിശക്തമായി വിമർശിച്ചു. അതേസമയം തന്റെ പ്രസ്‌താവന വിവാദമായതോടെ ഷൈജല്‍ ഖേദം പ്രകടിപ്പിച്ചു. ഇതിനിടെ പീഡനക്കേസില്‍ പുറത്തായ സിപിഎം…

ആമസോണ്‍ പാഴ്സല്‍ തുറന്നപ്പോള്‍ മൂര്‍ഖൻ; പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ കമ്പനി

ബെംഗളൂരു: ഗെയിമിംഗിനായുള്ള എക്സ് ബോക്സ് കണ്‍ട്രോളർ ഓഡർ ചെയ്ത ദമ്പതികള്‍ക്ക് കിട്ടിയത് മൂർഖൻ പാമ്പിനെ. ബെംഗളൂരുവിലെ സർജപൂർ റോഡില്‍ താമസിക്കുന്ന ദമ്ബതികളാണ് ഓർഡർ ചെയ്ത പാഴ്സല്‍ വന്നപ്പോള്‍ ഞെട്ടിയത്. പെട്ടി തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പരാതി നല്‍കിയെങ്കിലും ആമസോണ്‍ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍‌ പറഞ്ഞു. ബോക്സിനെ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്ബെന്ന് സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ പറഞ്ഞു. അതുകൊണ്ടാണ് വീട്ടിലുള്ളവർ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പാമ്പിനെ വിദഗ്ധ സഹായത്തോടെ അവിടെ നിന്നും മാറ്റി. ശേഷം പാഴ്സല്‍ ഡെലിവറി ചെയ്ത ആള്‍ക്ക് തന്നെ ബോക്സ് കൈമാറി. സംഭവത്തിൻറെ വീഡിയോ മ്പിതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആമസോണിൻറെ കസ്റ്റമർ സപ്പോർട്ടില്‍ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. റീഫണ്ട് ലഭിച്ചു. പക്ഷേ ഉഗ്രവിഷമുള്ള പാമ്ബിനെ അയച്ച്‌ ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാക്കിയതിന്…

വിവാഹിതയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, ഡിഎന്‍എ ഫലം അട്ടിമറിച്ചു: പ്രതി സജിമോന്‍ വീണ്ടും സിപിഎമ്മില്‍

പത്തനംതിട്ട: പീഡനക്കേസില്‍ പ്രതിയായ നേതാവിനെ പാർട്ടിയിലേക്ക് തിരികെയെടുത്ത് സി പി എം. തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സിസി സജിമോനെയാണ് സി പി എം തിരിച്ചെടുത്തത്. പീഡനക്കേസിന് പുറമെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളും നേരിടുന്ന പ്രതിയാണ് സജിമോന്‍. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി എന്നതായിരുന്നു സജിമോനെതിരായ കേസ്. കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി എന്‍ എ പരിശോധന നടത്തിയെങ്കിലും പരിശോധന ഫലം അട്ടിമറിച്ചു, പാർട്ടി പ്രവർത്ത കൂടിയായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കേസുകളിലും പ്രതിയാണ് സജിമോന്‍. വനിതാ നേതാവിനെ ലഹരി നല്‍കി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരായിട്ടുണ്ട്. കേസുകളില്‍ പ്രതിയാക്കപ്പെട്ടതോടെ ഇയാള്‍ക്കെതിരെ 2018-ലാണ് പാര്‍ട്ടി ആദ്യം നടപടിയെടുക്കുന്നത്. അന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഒരേ വിഷയത്തില്‍ തനിക്കെതിരെ രണ്ട് നടപടിയുണ്ടായി…

എതിരില്ലാതെ മോഹൻലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹൻ ലാലിന്റെ വിജയം. ഇത് മൂന്നാം തവണയാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അതേസമയം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനില്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കും. 40 ഓളം പേര്‍ വിവിധ സ്ഥാനങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. പ്രസിഡന്റ്…

തിരുവനന്തപുരം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടൻ ബോംബുകള്‍ കണ്ടെത്തി; അഞ്ച് നാടൻ ബോംബുകള്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ മാർക്കറ്റില്‍ നാടൻ ബോംബുകള്‍ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. കഴക്കൂട്ടം പൊലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവികള്‍ പരിശോധിച്ച്‌ ആരാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. നിരവധി രാഷ്‌ട്രീയ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. കഴിഞ്ഞ ദിവസം തലശേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ ഇതുവരെയും പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല.

അമിത അളവിൽ അനസ്തീസിയ നൽകി; കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലം

l മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് വയസുകാരൻ മരിച്ച സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ഇതോടെ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി. കുഞ്ഞിന് അമിതമായി അനസ്‌തേഷ്യ കുത്തിവച്ചെന്നും മനുഷ്യജീവന് ഡോക്ടർമാർ ഒരു വിലയും നല്‍കുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞ് മരിച്ച വിവരം മറച്ചു വയ്‌ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്നും അമ്മ ആരോപിച്ചു. ജൂണ്‍ ഒന്നിനാണ് അരിമ്ബ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവിന് തുന്നലിടുന്നതിനായി കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തുന്നലിടുന്നതിന് മുമ്ബ് അനസ്‌തേഷ്യ നല്‍കുന്നതിനായി ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കി തുന്നലിട്ടതിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.

കൊച്ചിയില്‍ ഒരു കിലോ എംഎഡിഎംഎ പിടികൂടിയ കേസ്; സര്‍മീൻ അക്തര്‍ എൻസിബിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍; യുവക്കളുടെ ലഹരി കേന്ദ്രം, എത്തുന്നത് ട്രെയിൻ മാര്‍ഗം

കൊച്ചി: നഗരത്തെ ഞെട്ടിച്ച എംഡിഎംഎ കടത്ത് കേസില്‍ അറസ്റ്റിലായ 26-കാരി സർമീൻ അക്തറിനെ കുറിച്ച്‌ കൂടുതല്‍‌ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരു മുനേശ്വര നഗർ സ്വദേശിനിയായ ഇവർ നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എൻസിബി) ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ലഹരി കടത്ത് സംശയിച്ച്‌ ഇവരെ ഇതിന് മുൻപ് രണ്ട് തവണ എൻസിബി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി മയക്കുമരുന്ന് കടത്തിയിരുന്ന റാക്കിന്റെ പ്രധാന കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇവർ മുൻപും നിരവധി തവണ എംഡിഎംഎ കടത്തിയിരുന്നുവെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ പക്കല്‍ നിന്നും ലഹരി വാങ്ങാൻ എത്തിയ യുവാവിനെയും പോലീസ് കസ്റ്റയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഡല്‍ഹിയില്‍‌ നിന്ന് ട്രെയിൻ മാർഗമാണ് യുവതി ലഹരി കടത്തുന്നത്. ലഹരി എത്തിച്ച്‌ പിറ്റേന്ന് തന്നെ സ്ഥലം വിടുകയാണ് പതിവ്. നിരവധി…

ഒത്തുതീര്‍പ്പായി; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍

എറണാകുളം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. കേസ് ഒത്തുതീർപ്പായെന്ന് പ്രതി രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച്‌ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹർജി സമർപ്പിച്ചു. ഹർജിയില്‍ സംസ്ഥാന സർക്കാരിനോട് ഉള്‍പ്പെടെ ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. സർക്കാർ, പന്തീരാങ്കാവ് എസ്‌എച്ച്‌ഒ, പരാതിക്കാരി എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഒത്തുതീർപ്പാക്കി എന്ന് കാണിച്ച്‌ രാഹുലിന്റെ ഭാര്യ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സർക്കാരിനോട് നിലപാട് ചോദിച്ചത്. പൊലീസിന് നല്‍കിയ മൊഴി ശരിയല്ല എന്നതുള്‍പ്പെടെയാണ് യുവതി സത്യവാങ്മൂലത്തില്‍ പരാമർശിച്ചിരിക്കുന്നത്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് പരാതി നല്‍കിയതെന്ന് കാണിച്ച്‌ യുവതി സമൂഹമാദ്ധ്യമത്തിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. രാഹുലുമായി തനിക്ക് പ്രശ്നമില്ലെന്നും പരാതി നല്‍കാൻ വീട്ടുകാരാണ് നിർബന്ധിച്ചതെന്നുമാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. ഇതിന് പിന്നാലയാണ് ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച്‌ രാഹുല്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. യുവതിയെ കഴിഞ്ഞയാഴ്ച…

കുവൈറ്റ് അപകടം; തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം വീതം ധനസഹായം നല്‍കും

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുളള ലേബർ ക്യാമ്ബിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നല്‍കുമെന്ന് കുവൈറ്റ് സർക്കാർ. ഇക്കാര്യം അറബ് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 24 പേർ മലയാളികളാണ്. ഈ മാസം 12ന് പുലർച്ചെ നാലിനാണ് ദാരുണ സംഭവമുണ്ടായത്. എംബസി വഴിയാകും തുക കൈമാറുക. മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തില്‍ 176 പേർ ഉണ്ടായിരുന്നു. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്കീറ്റാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുവൈറ്റ്…