ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ 20 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തല്‍.
Day: June 6, 2024
നവജാത ശിശു മരിച്ചത് അണുബാധയെ തുടര്‍ന്ന്; വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
ആലപ്പുഴ|ആശുപത്രിയില്‍ വച്ച് നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അണുബാധയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. നോര്‍മല്‍ ഡെലിവറിയാണ് നടന്നത്. പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് കുഞ്ഞിന്റെ മരണ കാരണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ലേബര്‍ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാര്‍ഡിലേക്ക് മാറ്റിയതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 ഓടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ…
മലപ്പുറത്ത് സ്‌കൂള്‍ വാൻ മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
മലപ്പുറം: സ്‌കൂള്‍ വാൻ മറിഞ്ഞ് വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയില്‍ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന 12 വിദ്യാത്ഥികള്‍ക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട വാൻ 12 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. ‘റോഡ് കുറച്ച് വീതി കുറവുള്ളയിടമാണ്. ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോള്‍ സ്‌കൂള്‍ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
‘വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍’: കെ സുധാകരന്‍
കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പരഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ താന്‍ കടിച്ചുതൂങ്ങില്ല. ഏത് പദവിയും വഹിക്കാന്‍ യോഗ്യനാണ് മുരളീധരന്‍. മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും സുധാകരന്‍ പറഞ്ഞു.ആലത്തൂരില്‍ രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കും. തൃശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.