പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്‌ലോഗേഴ്‌സ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചെര്‍പ്പുളശ്ശേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാര്‍, എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്‌ലോഗ്ര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ വാഹനം തെന്നി നീങ്ങിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Day: June 29, 2024
ചികില്‍സയ്ക്കിടെ അമ്മ പറഞ്ഞത് മകന്റെ ക്രൂരതയെ കുറിച്ച്; ഡോക്ടറുടെ പരാതിയില്‍ മകനെ അറസ്റ്റു ചെയ്ത് പൊലീസ്; കാൻസര്‍ രോഗിയായ അമ്മയെ കൊല്ലാൻ ശ്രമിച്ചത് ചെറുപുഴയില്‍
കണ്ണൂർ: കാൻസർ രോഗിയായ മാതാവിനെ മകൻ കൊല്ലാൻ ശ്രമിച്ചതായി പരാതി. ചെറുപുഴ ഭൂദാനത്തു കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകൻ സതീശനാണു കൊല്ലാൻ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണു നാരായണി ഡോക്ടറോടു മകന്റെ ക്രൂരതയെപ്പറ്റി പറഞ്ഞത്. ഡോക്ടർ നല്‍കിയ വിവരമനുസരിച്ചു സതീശനെ ചെറുപുഴ പൊലീസ് ഇൻസ്‌പെക്ടർ ടി.പി.ദിനേശൻ അറസ്റ്റ് ചെയ്തു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി പി എം ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ ഇ ഡി
കൊച്ചി | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതിയാകും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്ന് ആരോപിച്ചാണ് ഇ ഡി അടുത്തഘട്ടം കുറ്റപത്രത്തില്‍ ജില്ലാ സെക്രട്ടറിയുടെ പേര് ഉള്‍പ്പെടുത്തുന്നത്. കരിവന്നൂരിലെ കളളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നാണ് ഇ ഡി പറയുന്നത്. എം എം വര്‍ഗീസിന്റെ പേരിലാണ് പാര്‍ട്ടി ഭൂമി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സി പി എമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തന്നെ പ്രതിയാക്കുന്നതു സംബന്ധിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നും ചാനല്‍ വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ ഉള്ളൂ എന്നും എം എം വര്‍ഗീസ് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍…
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ലഡാക്കില്‍ ടാങ്ക് ഉപയോഗിച്ച് നദി കടന്നുള്ള അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. ടി-72 ടാങ്ക് ആണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. നദി കടക്കുന്നതിനിടെ മിന്നല്‍ പ്രളയമുണ്ടായതോടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു. ഇതോടെ ടാങ്ക് മുങ്ങി ഇതിലുണ്ടായിരുന്ന സൈനികരെ കാണാതാവുകയായിരുന്നു. അഞ്ച് പേരുടെയും മൃതദേഹം കണ്ടെടുത്തതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
പി ജയരാജന്റെ മകന്‍ ജെയിന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കോഡിനേറ്ററെന്ന പ്രസ്താവന ; നിയമ നടപടി നേരിടും, തെളിവുണ്ടെന്ന് മനു തോമസ്
നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. നിയമത്തെ ബഹുമാനിക്കുന്നയാളാണ് താന്‍. ആളുകളെ കൈകാര്യം ചെയ്യുന്നതിന് നിയമത്തെ ഉപയോഗിക്കാന്‍ കഴിയുമോയെന്നത് ഇവര്‍ തിരിച്ചറിഞ്ഞാല്‍ നന്നാവും എന്ന് മനു പറഞ്ഞു. തനിക്ക് ബോധ്യമില്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. പി ജയരാജന്റെ മകന്‍ ജെയിന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കോഡിനേറ്ററാണ്. വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും. തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും മനു പറഞ്ഞു. മനു തോമസിനെതിരെ ജെയിന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. നിലവില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വം എടുക്കുമോയെന്ന ചോദ്യത്തോട് ‘സിപിഐഎമ്മില്‍ നിന്നും ഇറങ്ങി സ്വതന്ത്രമായി നില്‍ക്കുന്നു. മറ്റൊരു കാര്യത്തെക്കുറിച്ചും ആലോചിക്കുന്നില്ല. സ്വാഗതം ചെയ്യുകയെന്നത് നല്ല കാര്യമാണ്. മറ്റൊരു പാര്‍ട്ടിയില്‍ പ്രവേശിക്കണം എന്ന ആലോചനയില്‍ സിപിഐഎം വിട്ടയാളല്ല ഞാന്‍’ എന്നായിരുന്നു പ്രതികരണം.
ഗോവയിലും ബെംഗളൂരുവിലും ആഡംബര ഹോട്ടലുകളില്‍ താമസം, ലഹരി ഉപയോഗിക്കുന്നതിനൊപ്പം കാരിയറായും പ്രവര്‍ത്തിച്ചു; ആലപ്പുഴ സ്വദേശിനിയായ 24 കാരി അറസ്റ്റില്‍
കോഴിക്കോട്∙ രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്നുമായി ആലപ്പുഴ സ്വദേശിനിയായ 24 കാരി പിടിയില്‍.പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകള്‍ പിടികൂടിയിരുന്നു. എന്നാല്‍, പൊലീസ് പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്ബൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവില്‍ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആല്‍ബിൻ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടുകയും ചെയ്തു. ഇതില്‍ ഷൈൻ ഷാജിയെ…
കപ്പ് ആര് അടിക്കും? ടി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്
ബാർബഡോസ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന്. ഇത്തവണ തോല്‍വിയറിയാതെ ഫൈനലിലെത്തിയ രണ്ടചു ടീമുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്. സെമിയില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടു മത്സരങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില് ഇംഗ്ലണ്ടിനെ 68 റണ്സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായ ടി20 ലോകകപ്പിന്റെയും ഫൈനലിലെത്തിയത്. ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമാണ്. ടി 20 ലോകകപ്പിന്റെ ഫൈനല്‍ ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ജൂണ്‍ 29ന് പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി)…
പിണറായി വിജയനെക്കുറിച്ച് 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററി; സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ കെആര്‍ സുഭാഷ്
തൃശൂർ: പിണറായി വിജയനെക്കുറിച്ച് 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററി തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ കെആര്‍ സുഭാഷ്. ഭരണാധികാരിയായ പിണറായി വിജയന്‍ ഏകാധിപധിയായി മാറിയെന്നും തന്‍റെ പ്രൊഫൈലില്‍ വയ്ക്കേണ്ട നേട്ടമായി ഇപ്പോഴത് കാണുന്നില്ലെന്നും വ്യക്തമാക്കിയാണ് സംവിധായകന്‍ ഡോക്യുമെന്‍ററി പിന്‍വലിച്ചത്. തൃശൂര്‍ കുറ്റിമുക്ക് സ്വദേശി കെആര്‍ സുഭാഷ് 2016 ലെ തെരഞ്ഞെടുപ്പില്‍ പിണറായി എന്ന ബ്രാന്‍റിന്‍റെ പ്രമോഷനായി ചെയ്ത യുവതയോട്. അറിയണം പിണറായിയെ എന്ന ഡോക്യുമെന്‍ററിയാണ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത്. കേന്ദ്രത്തില്‍ മോദിയെപ്പോലെ സംസ്ഥാനത്ത് പിണറായിയും ഏകാധിപതിയായെന്നാണ് കെ. ആര്‍ സുഭാഷിന്‍റെ ആരോപണം. ഏകാധികളോടുള്ള തന്‍റെ വിയോജിപ്പില്‍ നിലപാടെടുക്കുകയാണെന്നും ദേശീയ പുരസ്കാര ജേതാവും പഴയ എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ സുഭാഷ് പറയുന്നു. പിണറായിയെ അടുത്തറിയാവുന്ന ഒരു ഡസനിലേറെപ്പേരിലൂടെയാണ് അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി മുന്നോട് പോകുന്നത്. എകെജി ഗവേഷണ കേന്ദ്രമായിരുന്നു നിര്‍മാണം. പി രാജീവായിരുന്നു…