ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. “വിഷയത്തില്‍ പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശ്ശിക ഉണ്ട്. ഇതില്‍ ഒരു ഗഡു ഉടൻ കൊടുക്കും. പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാമ്ബത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം. കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോ,” ധനമന്ത്രി ചോദിച്ചു. പെൻഷൻ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പി.സി. വിഷ്ണു നാഥ് രംഗത്തെത്തി. “തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാട്.…
Day: June 20, 2024
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി ഇ ഡി
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. സിനിമയുടെ ടിക്കറ്റ് കലക്ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇ ഡി നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയില്‍ കേരളത്തില്‍ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്ബത്തിക വിവരങ്ങള്‍ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തിയറ്റർ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിർമാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പകുതി പണം മാത്രം നല്കിയാല് കേരളത്തില്‍ ഡ്രൈവിംഗ് പഠിക്കാം, ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകള്‍ ഈടാക്കുന്നതിലും 40 ശതമാനം വരെ ഫീസ് കുറവില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ സ്കൂളുകള്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറ് സെന്ററുകളാണ് ആരംഭിക്കുന്നത്. ഇതില്‍ തിരുവനന്തപുരത്തെ സെന്റര്‍ ജൂണില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. പ്രാക്ടിക്കലിനൊപ്പം തിയറി ക്ലാസുകളും ചേര്‍ന്നതാണ് കെഎസ്ആര്‍ടിസിയുടെ പാക്കേജ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് ഡ്രൈവിംഗ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിംഗ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക. ഹെവി വെഹിക്കിള്‍ ശ്രേണിയിലുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള പരിശീലനത്തിനും ഒപ്പം കാര്‍ ഡ്രൈവിംഗ് പഠനത്തിനും 9000 രൂപയാണ് ഫീസ് ഈടാക്കുക. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി 3500 രൂപയും കാറും ഇരുചക്രവാഹനങ്ങളും ചേര്‍ത്ത് 11,000 രൂപയുമാണ് ഫീസ് ഈടാക്കുക. ഗിയര്‍ ഉള്ള വാഹനങ്ങള്‍ക്കും ഇല്ലാത്തവയ്ക്കും ഒരേ നിരക്കാണ് ഈടാക്കുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായിരിക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നതും പരിശീലനം…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 33 ആയി
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 33 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മദ്യം ഉണ്ടാക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേര് പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്ബതു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം
പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, എസ്ഐക്ക് ഗുരുതര പരിക്ക്
പാലക്കാട്: പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ് ഐക്ക് പരിക്ക്. പാലക്കാട് നായടിപ്പാറയില്‍ വച്ചായിരുന്നു സംഭവം. രണ്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എസ് ഐ ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഷമീർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. റോഡില്‍ മരക്കൊമ്ബ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീപ്പിന്റെയും കടയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. പൊലീസ് ജീപ്പ് മറിഞ്ഞ് എസ്ഐക്ക് പരിക്കേറ്റു. ദിവസങ്ങള്‍ക്ക് മുമ്ബ് തിരുവനന്തപുരം പാലോട് വച്ചായിരുന്നു സംഭവം. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മണ്‍ത്തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.