ഇ. കെ നായനാരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; അനുഗ്രഹിച്ച്‌ മധുരം നല്‍കി ശാരദ ടീച്ചര്‍

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ കെ നായനാരുടെ വീട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കണ്ണൂർ കല്യാശ്ശേരിയിലെ വീട്ടിലെത്തിയ അദ്ദേഹത്തെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ അനുഗ്രഹിച്ച്‌ മധുരം നല്‍കി. ഒപ്പം നായനാരുടെ ആത്മകഥയും ശാരദ ടീച്ചർ കൈമാറി. ഉച്ചഭക്ഷണം കഴിച്ചാണ് അദ്ദേഹം വീട്ടില്‍ നിന്ന് മടങ്ങിയത്. നിരവധി ആളുകളാണ് കേന്ദ്രമന്ത്രിയെ കാണാൻ നായനാരുടെ വസതിയില്‍ തടിച്ചുകൂടിയത്. വർഷങ്ങളായി സുരേഷിന് കുടുംബവുമായി ബന്ധമുണ്ടെന്നും തിരക്കുകള്‍ക്കിടയിലും തന്നെ കാണാൻ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ശാരദ ടീച്ചർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരേഷ് മുൻപ് പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. എത്രയോ തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരില്‍ എത്തുമ്ബോള്‍ വിളിച്ച്‌ പറയും അമ്മാ ഭക്ഷണം വേണമെന്ന്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്, ശാരദ ടീച്ചർ കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂരിലെ മാടായി കാവ്,…

അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയില്‍ വച്ച്‌ തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?

വിജയവാഡ: തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ പരസ്യമായി വിമർശിച്ച തമിഴിസൈ സൗന്ദർരാജന് അമിത് ഷായുടെ പരസ്യ താക്കീത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇടയിലാണ് സംഭവം. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് ഷാ താക്കീത് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തമിഴ്‌നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ അണ്ണാമലൈക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഷാ അനിഷ്ടം പ്രകടിപ്പിച്ചത്. തമിഴ്‌നാട്ടില്‍, ബിജെപിക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യക്ഷമതയോടെ പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിശൈയുടെ ആരോപണം. അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച്‌ കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു…

പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് വേദനാജനകം -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച്‌ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക വിവരം അനുസരിച്ച്‌ കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ലെന്നാണ് മനസിലാക്കുന്നത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് തുടങ്ങുന്നത്. മിക്കവാറും എല്ലാവർക്കും മൂന്നാമത്തെ അലോട്ട്‌മെന്റോട് കൂടി സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂണ്‍ 24ന് മാത്രമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാകുന്നതാണ്. ഇതൊന്നും കാത്തു നില്‍ക്കാതെ കുട്ടി വിടപറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്ലസ് വണ്‍…

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം, ആറുപേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിന് തീപിടിച്ചു. ആറുപേർ മരിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയവരുമുണ്ട്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നത്. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെങ്കിലും നിരവധിപേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട‌്.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയും അമിത്ഷായും

അമരാവതി: ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനസേന പാർട്ടി നേതാവ് പവൻ കല്യാൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ എസ് അബ്ദുള്‍ നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ മൂന്നാമനായി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ, ബണ്ഡി സഞ്ജയ് കുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍ ഉള്‍പ്പെടെയുള്ള സൂപ്പർതാരങ്ങളും അതിഥികളായിരുന്നു. വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപള്ളി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നാലാം തവണയാണ് ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേല്‍ക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 26 മന്ത്രിമാരാണ് ഉള്ളത്. 17 മന്ത്രിമാർ പുതുമുഖങ്ങളാണ്. മൂന്ന് വനിതാ മന്ത്രിമാരുണ്ട്. വിജയവാഡയില്‍ ഇന്നലെ ചേർന്ന എൻഡിഎ എംഎല്‍എ മാരുടെ യോഗം…

പൊലീസുകാരാനാണ് താരം; ജ്വല്ലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് മോഷ്ടാക്കളെ തുരത്തിയോടിച്ചു

കൊല്‍ക്കത്ത: അക്രമി സംഘത്തെ ഒറ്റയ്ക്ക് തുരത്തിയോടിക്കുന്ന നായകനെ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ത്രില്ലർ സിനിമകളെ വെല്ലുന്ന സംഘട്ടനത്തിനൊടുവില്‍ ഏഴ് കള്ളന്മാരെ ഒറ്റയ്ക്ക് തുരത്തിയോടിച്ച്‌ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ജ്വല്ലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട പൊലീസുകാരാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെസ്റ്റ് ബെംഗാള്‍ പൊലീസിലെ സബ് ഇൻസ്പെക്ടറായ മേഘ്നാഥ് മൊണ്ടാലാണ് മോഷ്ടാക്കളെ തുരത്തിയോടിച്ചത്. കൊല്‍ക്കത്തയിലെ റാണിഗഞ്ചിലാണ് ത്രില്ലർ സിനിമയെ വെല്ലുന്ന സംഘട്ടനം അരങ്ങേറിയത്. ഒരു മെഷീൻ ഗണ്‍, റൈഫില്‍, പിസ്റ്റള്‍ എന്നിങ്ങനെ മാരക ആയുധങ്ങളുമായാണ് ജ്വല്ലറിയിലേക്ക് മോഷണ സംഘമെത്തിയത്. ബൈക്കുകളിലെത്തിയ സംഘം ജ്വല്ലറിയിലേക്ക് ഇരച്ച്‌ കയറി. അപ്രതീക്ഷിത ആക്രമണത്തില്‍ അമ്ബരന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം സ്വർണാഭരണങ്ങള്‍ കവർന്നു. രണ്ട് ബാഗുകളിലാക്കിയ സ്വർണവുമായി ബൈക്കില്‍ രക്ഷപ്പെടാനൊരുങ്ങിയ സംഘത്തെ സബ് ഇൻസ്പെക്ടറായ മേഘ്നാഥ് മൊണ്ടാല നേരിടുകയായിരുന്നു. ജ്വല്ലറിക്ക് തൊട്ടുത്തുള്ള ഔട്ട് പോസ്റ്റിലായിരുന്നു…

സിപിഎമ്മിനെ തോല്‍പ്പിച്ചത് പോരാളി ഷാജിയും കൂട്ടരും; വോട്ടുകിട്ടാത്തതിന് സോഷ്യല്‍ മീഡിയയെ പഴിച്ച്‌ എംവി ജയരാജൻ

കണ്ണൂർ: വൻ മാർജിനില്‍ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തില്‍ താൻ തോല്‍ക്കാൻ കാരണം സോഷ്യല്‍ മീഡിയയു‌ടെ ഇടപെടലെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എംവി ജയരാജൻ. പോരാളി ഷാജി തുടങ്ങി ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെയാണ് അദ്ദേഹം തളളിപ്പറഞ്ഞത്. ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായും യുവാക്കള്‍ സോഷ്യല്‍ മീഡിയ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 1,08,982 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ ജയരാജന്റെ പരാജയം. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു ഇവിടെ വിജയിച്ചത്. സിപിഎം കോട്ടകളെന്ന് വിശേഷണമുള്ള ബൂത്തുകളില്‍പ്പോലും വൻ ലീഡാണ് സുധാകരന് ലഭിച്ചത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ‘സോഷ്യല്‍മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി. പാർട്ടി പ്രവർത്തകരും ഇടതുപക്ഷത്തോട് കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷമെന്ന്…