സ്വന്തം നാട്ടിലെ സ്കൂളില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടിയും ഇൻഫ്ലുവൻസറുമായ അമൃതാ നായർ. പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാൻ ആദ്യം അതിഥിയായി ക്ഷണിച്ചെന്നും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തെന്ന് താരം വെളിപ്പെടുത്തി. ഷൂട്ടിംഗും മറ്റുളള തിരക്കുകളും മാറ്റിവച്ചാണ് പരിപാടിക്കായി സമയം കണ്ടെത്തിയതെന്നും സ്കൂള്‍ അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനം വേദനിപ്പിച്ചെന്നും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ‘ബഹുമതി, പരിഗണന അതുമല്ലെങ്കില്‍ നാടൻ ഭാഷയില്‍ പറഞ്ഞാല്‍ വില നല്‍കുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കില്‍ അവള് അവരുടെ കർമ്മ പാതയില്‍ വിജയിക്കുമ്ബോള്‍ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളില്‍ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ…
Day: June 10, 2024
താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു, കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് സുരേഷ് ഗോപി
കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായും സൂചനയുണ്ട്. നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു. തനിക്ക് ഏതുവകുപ്പിന്റെ സഹമന്ത്രി സ്ഥാനമാണെന്ന് അറിയില്ലെന്നും ഏത് വകുപ്പ് തന്നാലും സ്വീകരിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ട്രോളിങ് നിരോധനം നിലവില്‍വന്നു; സര്‍ക്കാര്‍ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികള്‍
മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നില്ക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതല്‍ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലില്‍ പോയ മുഴുവൻ ബോട്ടുകളും ഹാർബറില്‍ മടങ്ങിയെത്തി. തിങ്കളാഴ്ചയും നാളെയും ഹാർബറില്‍ മത്സ്യ വില്പനക്ക് തടസ്സമില്ല. ട്രോളിങ് നിരോധനം പരിഗണിച്ച് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ സാമ്ബത്തിക സഹായം എന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ട്രോളിങ് നിരോധനം 59 ദിവസമാക്കണമെന്ന പരമ്ബരാഗത മത്സ്യ മേഖലയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം മത്സ്യമേഖല പരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിങ് നിരോധനമെന്നും ഇതോടൊപ്പം പരമ്ബരാഗത മേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വരണമെന്നും കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോർജ് പറഞ്ഞു. ചെറു മത്സ്യങ്ങള്‍ പിടിക്കുന്നത് കർശനമായി തടയണം. വല,…
തോല്‍വിക്ക് കാരണം മുഖ്യമന്ത്രി; രൂക്ഷവിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗണ്‍സിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി കണ്‍വീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലെെകോയില്‍ സാധനങ്ങള്‍ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമർശനം ഇരുയോഗങ്ങളിലും ഉയർന്നു. എല്‍ഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എല്‍ഡിഎഫില്‍ നിന്ന് അകന്നു. എല്‍ഡിഎഫിന് മേല്‍ക്കെെയുണ്ടായിരുന്ന പല…
സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്സ്; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഇടിച്ച് തെറിപ്പിച്ചത്.
നിയമസഭാ സമ്മേളനത്തിനു തുടക്കം; ബാര്‍കോഴയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷം
തിരുവനന്തപുരം: ബാർ മുതലാളിമാർക്കുവേണ്ടി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. റോജി എം. ജോണാണ് നോട്ടീസ് നല്‍കിയത്. പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനാണ് ഇന്നു തുടക്കമായത്. ഇന്നു മുതല്‍ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകള്‍ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ബാര്‍കോഴ വിവാദം സഭയില്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. സഭയ്ക്ക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് തീരുമാനം.
കേന്ദ്രമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചില്ല; ഇതൊരു തുടക്കം മാത്രം: സുരേഷ് ഗോപി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സുരേഷ് ഗോപി. ദക്ഷിണ ഭാരതത്തില്‍ ബിജെപിയെ വളർത്താനായി കൂടുതല്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു തുടക്കം മാത്രമാണ്. എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് സംബന്ധിച്ച വിവരങ്ങളും അറിയില്ല. എന്ത് ചുമതല തന്നാലും ഏറ്റെടുക്കും. മന്ത്രി എന്നതിലുപരി എംപി എന്ന നിലയില്‍ പ്രവർത്തിക്കും. മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ദക്ഷിണന്ത്യേയില് ബിജെപിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് കൊണ്ടുവരികയാണ് ആദ്യത്തെ ലക്ഷ്യമെന്നും അതിനായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം മോദി മന്ത്രിസഭയില്‍ 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷില്‍ ദൈവ നാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.