തിരുവനന്തപുരം: വീട്ടമ്മയുടെ ആത്മഹത്യയില്‍ മുൻഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ആണ് ജീവനൊടുക്കിയത്. മുൻ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്രീജയെ മർദ്ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക് ആണ് ശ്രീജിത്ത് അയച്ചത്. ഇതില്‍ മനംനൊന്ത് ആയിരുന്നു ശ്രീജയുടെ ആത്മഹത്യ. ഇക്കാര്യം ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളില്‍നിന്ന് അകന്നത്. ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടില്‍ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും…
Day: June 27, 2024
ദീപു കൊലക്കേസ്: പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും 7 ലക്ഷം രൂപ കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്
തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ വഴിത്തിരിവ്. ദീപുവിനെ കൊലപ്പെടുത്തി കവര്‍ന്ന പണത്തില്‍ വലിയൊരു ഭാഗം പ്രതി അമ്ബിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതിക്ക് സര്‍ജിക്കല്‍ ബ്ലേഡ് നല്കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്ബിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തു. കാറില്‍ അമ്ബിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്ബിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്ന് വ്യക്തതയില്ല.
പേടകത്തിന് സാങ്കേതിക തകരാര്‍; സുനിതാ വില്യംസ് ഭൂമിയിലെത്താന്‍ സമയമെടുക്കും
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന് യൂജിന്‍ ബുച്ച് വില്‍മോറും ഭൂമിയിലെത്താന്‍ ഇനിയും വൈകും. ഇവര്‍ സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാവത്തതിനാലാണ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ തീയതി നീട്ടിവെച്ചത്. ജൂണ്‍ 14ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റുന്നത്.സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ ളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്ബിള്ളി മുഗള്‍ നെടുമ്ബുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. 29 വയസായിരുന്നു . ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കള്‍ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ബുധനാഴ്ച ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കളില്‍ ചിലര്‍ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.