തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. കർണാടക തീരം മുതല്‍ കേരള തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയില്‍ കാലവർഷകാറ്റ് അടുത്ത മൂന്നുദിവസം ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടു കൂടിയ/ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 21 മുതല്‍ ജൂണ്‍ 25 വരെ അതിശക്തമായ മഴയ്ക്കും ജൂണ്‍ 23-ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 23-ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള…
Day: June 21, 2024
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം, കെഎസ്‌യു-എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റിലെ പ്രതിസന്ധിയെ തുടർന്ന് ഇന്നും കോഴിക്കോട്ടും മലപ്പുറത്തും എസ്‌എഫ്‌ഐയുടേയും കെഎസ്‌യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാർച്ചില്‍ വൻ സംഘർഷമുണ്ടായി. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്‌എഫ്‌ഐയും അറിയിച്ചു. മലപ്പുറത്തെ എംഎസ്‌എഫ് സംഘടനയുടെ പ്രതിഷേധ സമരത്തിലും പൊലീസുമായി വാക്കേറ്റം നടന്നു. മലപ്പുറത്തേയും കോഴിക്കോട്ടെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വി പി സാനു പറഞ്ഞു.വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർത്ഥ്യമാണ്. ഇഷ്ടമുള്ള കോഴ്സുകള്‍ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സാനു വ്യക്തമാക്കി. നീറ്റ്…
വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഎം
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സി.പി.എം. സംഘ്പരിവാര്‍ അജണ്ടക്ക് കീഴടങ്ങുന്ന മനസ്സ് വെള്ളാപ്പള്ളിയില്‍ രൂപപ്പെട്ടുവരുന്നുവെന്നാണ് പ്രസ്താവനകളില്‍നിന്ന് മനസ്സിലാകുന്നതെന്നും നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്ന കാര്യം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാജ്യസഭ സ്ഥാനാര്‍ഥികളെ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പെട്ടുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ബി.ജെ.പി രൂപവത്കരിച്ച് കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിമിനെ പോലും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിനു നേരെ ഒരു തരത്തിലുള്ള പ്രശ്‌നവും വെള്ളാപ്പള്ളിക്കില്ല. എസ്.എന്‍.ഡി.പി നേതൃത്വം അണികളെ ബി.ജെ.പിയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഈഴവ സമുദായത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. രൂപവത്കരണ കാലം മുതല്‍ സ്വീകരിച്ച മതനിരപേക്ഷ ഉള്ളടക്കത്തില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയതയിലേക്ക് നീങ്ങാനാണു ശ്രമം. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് രൂപവത്കരിച്ചതോടെ ഈഴവ സമുദായത്തിലേക്കു ബി.ജെ.പി ആസൂത്രണം ചെയ്ത കടന്നുകയറ്റ അജണ്ടയാണ് നടന്നത്. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും…
പ്രമോഷൻ ഷൂട്ടിനെന്ന് പറഞ്ഞ് വര്‍ക്കല റിസോര്‍ട്ടിലെത്തിച്ച് പീഡനം; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം; പിണക്കത്തിലായപ്പോള്‍ സൈബര്‍ ആക്രമണം;സോഷ്യല്‍ മീഡിയാ ഇൻഫ്‌ളുവൻസറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ‘ടാറ്റു മാഫിയ’; സഹപാഠിയുടെ ഒരു വര്‍ഷം മുമ്ബുള്ള ആത്മഹത്യയും ദുരൂഹം; ആ സ്‌കൂള്‍ പരിസരം മാഫിയാ പിടിയില്‍
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ പെണ്‍കുട്ടിയുടെ സ്‌കൂള്‍ കേന്ദ്രീകരിച്ച് വൻ മാഫിയ സജീവമാണ്. മയക്കു മരുന്ന് മാഫിയയ്ക്ക് പിന്നില്‍ ചില ടാറ്റു കേന്ദ്രങ്ങളുമുണ്ട്. ഇവരെല്ലാം ചേർന്നൊരുക്കിയ ചതിക്കുഴിയാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്. ഈ പെണ്‍കുട്ടിയുടെ സഹപാഠിയും ഒരു വർഷം മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. ഇതും ദുരൂഹമാണ്. ഇതില്‍ വ്യക്തമായ അന്വേഷണം നടന്നുമില്ല. സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയർന്നുവെങ്കിലും മാഫിയകളെ നിയന്ത്രിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ടാറ്റു മാഫിയയാണ് ഈ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനിടെ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ 2 വർഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന്…
ഗേറ്റിന് ഇടയില്‍ കുടുങ്ങിയുള്ള പേരക്കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറത്ത് ഒമ്ബതുവയസ്സുകാരന്റെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. വൈലത്തൂല്‍ ചെലവില്‍ സ്വദേശി ആസ്യ (51) ആണ് മരിച്ചത്. ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അബ്ദുള്‍ ഗഫൂര്‍സജ്‌നാ ദമ്ബതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ മരണപ്പെട്ടത്. സിനാന്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി, മരണവാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍പക്കത്തെ വീട്ടിലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്നുകിടക്കുമ്ബോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങിയാണ് സിനാന്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍.