ന്യൂഡല്‍ഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്‌സഭയിലും സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നല്‍കിയിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്‌പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. സ്‌പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ് നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നില്‍ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല. ഏറ്റവും സീനിയർ ആയ കോണ്‍ഗ്രസ് എം പി…
Month: June 2024
കോഴിക്കോട് ചികിത്സയിലിരുന്ന 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം. തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കില്‍, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച്…
ഉഴുന്നുവടയില്‍ ചത്ത തവള; ഷൊര്‍ണൂര്‍ നഗരസഭയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന
ഷൊർണൂർ: നഗരസഭ ആരോഗ്യവിഭാഗം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഹോട്ടലുകളിലും എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ പദാർഥങ്ങള്‍ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകള്‍ പൂട്ടിച്ചു. നഗരസഭ പരിധിയില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിലും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ട സാഹചര്യത്തിലുമാണ് നടപടി. ഷൊർണൂർ ടൗണിലെ ബാലാജി ഹോട്ടല്‍, റെയില്‍വേ സ്റ്റേഷൻ പരിസരത്തും തെക്കേ റോഡിലുമുള്ള എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പൂട്ടിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം റെയില്‍വേ സ്റ്റാളുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുന്നവയാണ്. ഭക്ഷ്യയോഗ്യമല്ലാത്തതും തലേദിവസം പാചകം ചെയ്തതുമായ ബീഫ്, മീൻകറി, പഴകിയ ചപ്പാത്തി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് ബാലാജി ഹോട്ടലില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എണ്ണയും കണ്ടെത്തി. വൃത്തിഹീനമായ അടുക്കളയാണ് എല്ലാ സ്ഥാപനങ്ങളിലുമുള്ളത്. അടുക്കളയില്‍ മലിനജലം കെട്ടി നില്‍ക്കുന്നതായും മാലിന്യം കൂട്ടിയിട്ടിരുന്നതായും ക്ലീൻ സിറ്റി മാനേജർ പറഞ്ഞു.…
പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി
പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ 3 വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുട്ടികളെ കണ്ടെത്തിയത്.
ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തെക്കന്‍ കേരള തീരത്ത് കാലവര്‍ഷ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 60 മുതല്‍ 65 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചിട്ടുണ്ട്.
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി
ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകള്‍ ചോർത്തിയെന്ന കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ബ്രിട്ടനിലെ ബെല്‍മാർഷ് ജയിലില്‍ കഴിയുകയായിരുന്ന അസാൻജ് ജയില്‍മോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയതായും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായി അദ്ദേഹം ജയിലില്‍ കഴിഞ്ഞു വരികയാണ്. യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വർഷം മുമ്ബ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്ബ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ ഏഴുവർഷം അഭയം തേടിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കേസില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
ദീപു വീട്ടില്‍ നിന്നിറങ്ങിയത് കോയമ്ബത്തൂരിലേക്കെന്ന് പറഞ്ഞ്; കയ്യില്‍ 10 ലക്ഷം രൂപ ഉണ്ടായിരുന്നതായി ബന്ധു; യുവാവിന്റെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് 10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയതെന്ന് ബന്ധു പൊലീസിന് മൊഴി നല്‍കി. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയത്. ജെസിബി വാങ്ങാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയില്‍ നിന്നും വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വില്‍പ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാള്‍ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള…
അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച ; പരിഹാരം വേണമെന്ന് മുഖ്യ പുരോഹിതന്‍
പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ചയുണ്ടെന്ന് മുഖ്യപുരോഹിതന്‍. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാന്‍ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാന്‍ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴ കൂടിയാല്‍ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 22 നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം ലോക്സഭയില്‍; ‘നീറ്റ്’ എന്ന് വിളിച്ച് ധര്‍മേന്ദ്ര പ്രധാന് പരിഹാസം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കർ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തി പിടിച്ചാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ ലോക്സഭയിലെത്തിയത്. രാവിലെ 10 മണിയോടെ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് ചെറു പതിപ്പ് ഉയർത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് കൂട്ടമായി സഭയിക്കുള്ളിലേക്ക് പോയി. പ്രോടെം സ്പീക്കർ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ പ്രതിഷേധിച്ചു. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബി പാനല്‍ വായിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. പാനല്‍ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ പ്രോടെം സ്പീക്കർ വിളിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്നു അംഗങ്ങളും തയാറായില്ല. പ്രോടെം സ്പീക്കർ നിയമനത്തില്‍ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദലിത് മുഖം…
‘പ്ലസ് വണ് സീറ്റിന് ക്ഷാമമുണ്ട്’ മന്ത്രിയുടെ ‘കണക്കുകള്‍’ തിരുത്തി ഭരണകക്ഷി എം.എല്.എ അഹമ്ദ് ദേവര്‍കോവില്‍
തിരുവനന്തപുരം: മലബാറില് പ്ലസ് വണ് സീറ്റ് പ്രതിസന്ധി ഇല്ലെന്ന് കണക്കുകള് നിരത്തിയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വാദത്തെ തള്ളി ഭരണ കക്ഷി എം.എല്.എ തന്നെ രംഗത്ത്. പ്ലസ് വണ് സീറ്റിന് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എം.എല്.എ അഹമദ് ദേവര്കോവില് സഭയില് വ്യക്തമാക്കി. സര്ക്കാര് ഇടപെടല് നടത്തിയെങ്കിലും മലബാറില് സീറ്റ് കുറവുണ്ടെന്ന് അദ്ദേഹം സഭയില് ചൂണ്ടിക്കാട്ടി. മുഴുവന് എ പ്ലസ് കിട്ടിയ വിദ്യാര്ഥികള്ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ എം.എല്.എ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്ക്കാറിന്റെ സമീപനം ശരിയല്ല. കൂടുതല് ബാച്ചുകള് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എ ഫ് സര്ക്കാറിന്റെ കാലത്ത് കൂടുതല് ബാച്ചുകള് അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സംസ്ഥാനത്തെ 2076 സ്കൂളുകളിലാണ് ഇന്ന് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. എയിഡഡ്, അണ്എയിഡഡ് ഹയര്സെക്കന്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വണ് ക്ലാസുകള് ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള് പൂര്ത്തിയായപ്പോള് ഏകദേശം മൂന്നേകാല് ലക്ഷം…