ന്യൂഡെല്‍ഹി : 18-ാം ലോക്‌സഭയുടെ സ്പീകറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ളയെ സ്പീകറാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോടോടെ പാസാക്കുകയായിരുന്നു. സ്പീകര്‍ തിരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിര്‍ളയെ ശബ്ദവോടോടെ സ്പീകറായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്പീകര്‍ കസേരയിലേക്ക് ആനയിച്ചത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നിലവിലെ സ്പീകര്‍ ഓം ബിര്‍ലയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് നിര്‍ത്തിയത്. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍ ആണ് എത്തിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദേശിച്ച് മൂന്ന് പ്രമേയങ്ങളുമെത്തി. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. 1998ന് ശേഷം ആദ്യമായാണ് സ്പീകര്‍…
Month: June 2024
നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി
കോഴിക്കോട് : നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി. അതേസമയം, കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത‌് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ചൈൽഡ് കമ്മിറ്റിയുടെ…
കളിയിക്കാവിളയിലെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി പൊലീസ് പിടിയിൽ
തിരുവനന്തപുരം∙ കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയ ക്വാറി, ക്രഷർ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറിൽ സഞ്ചരിച്ചതെന്ന് പൊലീസിനു തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അമ്പിളിയിലേക്കെത്തിയത്.
സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു: മതിലിടിഞ്ഞ് നാല് മരണം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മംഗളൂരുവിനടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്തമഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മരിച്ചവർ ഉറങ്ങിക്കിടക്കുകയായിരുന്നു. റിഹാന മൻസിലില്‍ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതില്‍ തകന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി പോസറ്റുകളടക്കം നിലംപതിച്ചു. 15 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സമീപത്ത്…
കടല്‍ ക്ഷോഭം; കാപ്പാട്-കൊയിലാണ്ടി റോഡ് തകര്‍ന്നു
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി റോഡ് ശക്തമായ കടല്‍ക്ഷോഭത്തില്‍ തകർന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി തകർന്നു റോഡില്‍ കുഴി രൂപപ്പെട്ടു. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന ഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴും കടലിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ കൊയിലാണ്ടി പഴയ മാർക്കറ്റില്‍നിന്ന് കാട്ടിലപ്പീടികവരെ എത്താൻ കഴിയുന്ന റോഡിലെ യാത്ര ദുരിതമായി. നേരത്തേ റോഡ് തകർന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എം.എല്‍.എ കാനത്തില്‍ ജമീലയും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡിന്റെ നിർമാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഗോവൻ കടല്‍തീരത്തെ റോഡുകള്‍പോലെ നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ക്വാറി വേസ്റ്റ് കൊണ്ട് കുഴി നികത്തിയതല്ലാതെ രണ്ടുവർഷമായിട്ടും ഒന്നും നടന്നില്ല. കൊയിലാണ്ടി ഫിഷിങ് ഹാർബർ വന്നതോടെയാണ് ഇവിടെ തിരകള്‍ ശക്തമായതെന്ന് കാപ്പാട് തീരത്തെ താമസക്കാർ പറയുന്നു. ഇതൊഴിവാക്കാൻ ഇവിടെ പുലിമുട്ട് പണിയുമെന്നും അന്ന് ഉറപ്പ്…
രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച ധീരജവാൻ ; വിഷ്ണുവിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
തിരുവനനന്തപുരം: ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നല്‍കി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങള്‍ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രാജ്യത്തിന് വേണ്ടി ജീവൻ നല്‍കിയ ധീരജവാന് നാടും നാട്ടുകാരും ചേർന്ന് യാത്രാമൊഴി നല്‍കി. ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. വലിയ സൗഹൃദ വലയമുള്ള വിഷ്ണുവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കള്‍ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെയാണ് വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പാലോടേക്ക് കൊണ്ടുപോയി. പഞ്ചായത്ത്, വിഷ്ണു പഠിച്ച എസ്കെവി സ്കൂള്‍ എന്നിവിടങ്ങളില്‍ പൊതുദർശനമുണ്ടായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു വിഷ്ണു ഓർമയായത്. സ്വന്തമായി പണികഴിപ്പിച്ച വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് വിഷ്ണുവിന്റെ മടക്കം.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കില്‍ സയൻസ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ് 5 നുള്ളില്‍ റിപ്പോർട്ട് നല്‍കും. അതിൻറെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്രിവാളിന് തിരിച്ചടി: മദ്യനയക്കേസിലെ ജാമ്യത്തിനുള്ള സ്റ്റേ തുടരുമെന്നറിയിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടിയായി ജയിലില്‍ തുടരേണ്ടി വരും. ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത് അദ്ദേഹത്തിനുള്ള മദ്യനയക്കേസിലെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിൻ്റെ ഇടക്കാല സ്‌റ്റേ തുടരുമെന്നാണ്. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ അവധിക്കാല ബെഞ്ചാണ്. കോടതി ഇതിനെതിരെ ഇ ഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു. അത് അവധിക്കാല ബെഞ്ച് പരിഗണിക്കേണ്ട വിഷയമല്ലെന്ന് പറഞ്ഞ കോടതി, ഇ ഡി അപേക്ഷ പരിഗണിക്കാന്‍ ഈ സാഹചര്യത്തില്‍ സമയം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം, കോടതി വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും പറയുകയുണ്ടായി. വിചാരണക്കോടതി പി എം എല്‍ എ സെക്ഷന്‍ 25 അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്ന് പറഞ്ഞ കോടതി, ഉണ്ടായത് ഇ ഡിയുടെ വാദങ്ങള്‍ മുഴുവന്‍ പരിഗണിച്ചു കൊണ്ടുള്ള വിധിയല്ലെന്നും നിരീക്ഷിക്കുകയുണ്ടായി.
മൂവാറ്റുപുഴയില്‍ ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകൻ അബ്ദുല്‍ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാൻ്റിനൊപ്പം ടി.വി കുഞ്ഞിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു. മാതാവ്: നസിയ.
അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരുതര പരിക്ക്
ഇടുക്കി: ഇടുക്കി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ താഴേക്ക് ചാടിയ അങ്കണവാടി അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആൻ്റോ-അനീഷ ദമ്ബതികളുടെ മകള്‍ മെറീന ആണ് അപകടത്തില്‍പ്പെട്ടത്. അങ്കണവാടി പ്രവര്ത്തിക്കുന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില് കെട്ടിടത്തില് വെള്ളം കയറിയതിനെ തുടര്ന്നാണ് അങ്കണവാടി മുകളിലേക്ക് മാറ്റുന്നത്. താഴത്തെ നിലയിലാണ് കുട്ടികള്ക്ക് ഭക്ഷണം നല്കുന്നത്. മുകളിലത്തെ നിലയില് ഓടിക്കളിക്കുന്നതിന് ഇടയിലാണ് കുട്ടി താഴേക്ക് തെന്നി വീണത്. കുട്ടി വീഴുന്നത് കണ്ട് അധ്യാപികയും എടുത്തുചാടി. ഇവര്ക്കും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ തലയോട്ടിയില് പൊട്ടലുണ്ടെന്ന് അച്ഛന് പറഞ്ഞു. വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്റെ…