ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം കോടതി നേരത്തെ നല്‍കിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുമെന്നും നേരെത്തെ സിംഗിള്‍ ബഞ്ച് വാക്കാല്‍ വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. കൂടാതെ സത്യഭാമ പരാമര്‍ശം നടത്തിയത് പരാതിക്കാരനുള്‍പ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് വ്യക്തമാണെന്നും നിറത്തെ സംബന്ധിച്ച പരാമര്‍ശവും പരോക്ഷമായി പരാതിക്കാരന്റെ ജാതിയെക്കുറിച്ച്‌ പറയുന്നതിനു വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൂനെയില്‍ ഹോസ്റ്റലില്‍ തീപിടിത്തം; വാച്ച്‌മാന്‍ മരിച്ചു, വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി

മുംബൈ: പൂനെയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ വാച്ച്‌മാന്‍ മരിച്ചു. 40ല്‍ പരം പെണ്‍കുട്ടികളെ രഷപ്പെടുത്തി. ഷാനിപാര്‍ പ്രദേശത്ത് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടനടി നാട്ടുകാര്‍ രണ്ടാംനിലയില്‍ കുടുങ്ങിയ 42 വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു. ഇതിനിടയില്‍ പൊള്ളലേറ്റ നിലയില്‍ വാച്ച്‌മാനെ കണ്ടെത്തുകയായിരുന്നു. ഇയാളെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചാതായി പോലീസ് പറഞ്ഞു.

വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക്: അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതി

കണ്ണൂർ: വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക്. നിർദേശം വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നാണ്. മുസ്ലിം ലീഗിൻ്റെ കൂത്തുപറമ്ബ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിൻ്റെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത് മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നാണ്. ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ സംഘടിപ്പിക്കുന്നത് വടകരയിലെ വമ്പന്‍ വിജയത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ വേണ്ടെന്ന ശബ്ദസന്ദേശം പുറത്തുവന്നത് ഇതിലാണ്. വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഷാഫിയുടെ വിജയമാഘോഷിക്കുന്ന പരിപാടിയില്‍ ഉണ്ടാകണമെന്നും എന്നാല്‍ റോഡ് ഷോയിലോ പ്രകടനത്തിലോ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. നമ്മുടെ മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുസരിച്ചുള്ള പ്രതികരണത്തിന് അനുവദിക്കുന്നില്ല എന്നതിനാല്‍ പാർട്ടി വനിതകളുടെ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെടുന്നില്ല എന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു

ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാൻ ബിജെപി എംപിമാര്‍; വെളിപ്പെടുത്തവുമായി തൃണമൂല്‍

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ 20 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തല്‍.

നവജാത ശിശു മരിച്ചത് അണുബാധയെ തുടര്‍ന്ന്; വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

ആലപ്പുഴ|ആശുപത്രിയില്‍ വച്ച്‌ നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അണുബാധയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. നോര്‍മല്‍ ഡെലിവറിയാണ് നടന്നത്. പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് കുഞ്ഞിന്റെ മരണ കാരണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ലേബര്‍ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാര്‍ഡിലേക്ക് മാറ്റിയതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 ഓടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ…

മലപ്പുറത്ത് സ്‌കൂള്‍ വാൻ മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

മലപ്പുറം: സ്‌കൂള്‍ വാൻ മറിഞ്ഞ് വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മൊറയൂർ വി എച്ച്‌ എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയില്‍ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച്‌ എം ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന 12 വിദ്യാത്ഥികള്‍ക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട വാൻ 12 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. ‘റോഡ് കുറച്ച്‌ വീതി കുറവുള്ളയിടമാണ്. ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോള്‍ സ്‌കൂള്‍ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

‘വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍’: കെ സുധാകരന്‍

കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പരഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ താന്‍ കടിച്ചുതൂങ്ങില്ല. ഏത് പദവിയും വഹിക്കാന്‍ യോഗ്യനാണ് മുരളീധരന്‍. മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും സുധാകരന്‍ പറഞ്ഞു.ആലത്തൂരില്‍ രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കും. തൃശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ സി പി എം- ബി ജെ പി ഡീലിൻ്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ് വി ഡി സതീശൻ

തിരുവനന്തപുരം: യു.ഡി.എഫിന് അനുകൂലമായ ജനവിധി ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനം കാണാൻ കഴിയുമെന്ന് പറഞ്ഞ സതീശൻ, യു ഡി എഫ് സര്‍ക്കാരിന്‍റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ വിജയിച്ചുവെന്നും കൂട്ടിച്ചേർത്തു. എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച്‌ മിണ്ടുന്നില്ലെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കിയതിന്‍റെ സൂത്രധാരനെന്നും ആരോപിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം- ബി.ജെ.പി ഡീല്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

ബിജെപിക്കെതിരെ വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും

തിരുവനന്തപുരം; കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭയില്‍ വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെടുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു. ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കുമായി…

ഒരാള്‍ എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍; ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍

ഡല്‍ഹി: ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ദില്ലിയിലേക്ക്. ഒരാള്‍ എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൌതുകമായി മാറി. 543 അംഗ സഭയില്‍ ബിജെപിക്ക് തനിച്ച്‌ ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരില്‍ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാള്‍ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിൻറെ സഖ്യകക്ഷികളായിരുന്നു…