സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

കൊച്ചി:  സംസ്ഥാനത്ത് സ്വർണവിലയില്‍ വമ്പൻ ഇടിവ്. ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായാണ് താഴ്ന്നത്. വെള്ളിയാഴ്ച (07.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18…

ബിഷപ്പിന്റെ വേഷം കെട്ടി തട്ടിപ്പ്; 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സണെ ചെന്നെയില്‍ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയില്‍ വെല്ലൂർ സിഎംസി മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറില്‍ നിന്നും 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയോട് വിശദീകരണം തേടി കല്‍ക്കട്ട ഹൈക്കോടതി

നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തില്‍ ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എന്‍ടിഎക്കെതിരെയുള്ളതെന്ന് കോടതി. കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍ടിഎയുടെ വിശദീകരണം. നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നുമാണ് എന്‍ടിഎ വിശദീകരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറ!ഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ആലപ്പുഴയിലും എറണാംകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്

അങ്കമാലിയില്‍ വീടിന് തീപിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

എറണാകുളത്ത് വീടിന് തീപിടിച്ച്‌ നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. പത്രം ഇടാന്‍ എത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞത്. പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റ മാതാവ് കരഞ്ഞുനിലവിളിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം എന്നാണ് നിഗമനം. വീടിന്റെ മുകള്‍ നിലയിലെ മുറിയിലായിരുന്നു കുടുംബം കിടന്നിരുന്നത്. മാതാവ് താഴത്തെ നിലയിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

മോദിയെ എൻഡിഎ നേതാവായി തിരഞ്ഞെടുത്തു; കേന്ദ്ര നേതൃത്വത്തിന് വഴങ്ങി സുരേഷ് ഗോപി മന്ത്രിയാകും

ന്യൂഡല്‍ഹി: തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിർദ്ദേശിച്ച്‌ എൻഡിഎ. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തില്‍ നിർദ്ദേശിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിർദ്ദേശത്തെ പിന്താങ്ങി. തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. പാർലമെന്റിലെ സെൻട്രല്‍ ഹാളിലാണ് യോഗം നടന്നത്. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിങ് സംസാരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. 11.30ഓടെ രാജ്‌നാഥ് സിംഗും അമിത് ഷായും എൻഡിഎ എംപിമാരെ കണ്ടു. തുടർന്ന് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ പാർലമെന്റലെത്തി. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ച്‌ ഉച്ചയ്ക്ക് 12ഓടെയാണ് മോദി…

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ വെന്തുമരിച്ചു

കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീ പിടിച്ച്‌ ഒരാള്‍ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും

കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധത്തിന് തയ്യാറെടുക്കുകയാണ് തീരദേശം. ജൂണ്‍ ഒമ്ബതിന് അർധരാത്രി 12 മണിക്ക് നിലവില്‍ വരുന്ന ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രി 12 മണി വരെ നീളും. തീരത്ത് നിന്ന് 22 കിലോ മീറ്റർ ദൂരത്തില്‍ മീൻ പിടിത്തം അനുവദിക്കില്ല. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കുകയുള്ളൂ. യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യബന്ധനവും പൂർണമായും നിരോധിക്കും . മാത്രമല്ല നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്ബ് ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം…

തിരഞ്ഞെടുപ്പില്‍ വാതുവച്ച്‌ തോറ്റു ; നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി ബിജെപി പ്രവര്‍ത്തകൻ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ജയിക്കുമെന്നു വാതുവച്ച്‌ തോറ്റയാള്‍ നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി. തിരുച്ചെന്തൂരിനടുത്തുള്ള മുന്ദ്രിത്തോട്ടം സ്വദേശിയും ബിജെപി പ്രവർത്തകനുമായ ജയശങ്കറാണു വാതുവയ്പ്പില്‍ തോറ്റത്. കോയമ്ബത്തൂരില്‍ ബിജെപി നേതാവ് അണ്ണാമലൈ വിജയിക്കുമെന്നും ഇല്ലെങ്കിലും തലമുണ്ഡനം ചെയ്തു നഗരപ്രദക്ഷിണം നടത്താമെന്നും മറ്റു പാർട്ടി അംഗങ്ങളുമായാണ് വാതുവച്ചത്. അണ്ണാമലൈ തോറ്റതിനു പിന്നാലെ ജയശങ്കർ റോഡിലിരുന്ന് വാക്കു പാലിക്കുന്നത് കാണാൻ ഒട്ടേറെപ്പേർ കൂടിയിരുന്നു.

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

ബെംഗളൂരു: അപകീർത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസില്‍ ജാമ്യം അനുവിച്ചത്. ജൂലൈ 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രാദേശിക പത്രങ്ങളിലെ പരസ്യങ്ങളും കോണ്‍ഗ്രസ് നടത്തിയ തെറ്റായ പ്രചാരണങ്ങളും ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു പരാതി. കേസിലെ മറ്റു പ്രതികളായ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. ബെംഗളൂരുവിലെത്തിയ…