തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്കു ജയിച്ച്, കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുരേഷ്‌ഗോപിക്ക് സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളത് നിരവധി ലക്ഷ്യങ്ങള്‍. കേരളത്തിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകളെക്കുറിച്ചും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് മനസു തുറക്കുന്നു: വിനോദസഞ്ചാരസാദ്ധ്യതാ മേഖലകള്‍ കേരളത്തില്‍ ധാരാളമുണ്ട്. ടൂറിസം ഇന്ത്യ എന്നാല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അത് കേരളമെന്ന് മനസില്‍ പതിഞ്ഞുപോയി. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ആയുർവേദവും. ആയുഷ് മന്ത്രാലയവുമായി ചേർന്ന് ഗുരുവായൂർ, ഏങ്ങണ്ടിയൂർ, ചാവക്കാട് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആയുർവേദ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണമെന്ന ലക്ഷ്യം മനസിലുണ്ട്. ആ തീരദേശത്തെ കണ്ടല്‍വനങ്ങള്‍ സംരക്ഷിച്ചും, കണ്ടല്‍വനങ്ങള്‍ സൃഷ്ടിച്ചും ഒറ്റ ക്ളസ്റ്റർ ആയി വിനോദസഞ്ചാരം സാദ്ധ്യമാക്കാനാകും. അതോടെ ആ മേഖലയിലെ സാധാരണജനങ്ങളുടെ വികസനം തന്നെ സാദ്ധ്യമാകും. കുറേപ്പോർക്ക് തൊഴില്‍ ലഭിക്കും. ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ് പലതും. നികുതി അടയ്ക്കാൻ വേറെ…
Month: June 2024
മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍ ; അഭിമാനം ഈ നിമിഷം
ഈ അച്ഛന്‍ മകള്‍ക്ക് നല്‍കിയ സല്യൂട്ട് അഭിമാനം നിറഞ്ഞതാണ്. തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എന്‍ വെങ്കരേശ്വരലുവാണ് ആ പിതാവ്. മകളാവട്ടെ, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതി. ഇപ്പോള്‍ തെലങ്കാനയില്‍ ട്രെയിനിങ്ങിലാണ് ഉമ ഹരതി. ഒരു സെമിനാറിനായി ഹരതി തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെത്തിയപ്പോഴാണ് അപൂര്‍വ്വമായ ആ സംഭവമുണ്ടായത്. അച്ഛന്‍ വെങ്കരേശ്വരലു മകള്‍ ഹരതിയെ സല്യൂട്ട് ചെയ്തതാണ് ആ അപൂര്‍വ്വ നിമിഷം. 2022 ലാണ് ഉമ ഹരതി യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്. മൂന്നാം റാങ്കായിരുന്നു ഹരതിക്ക്. പുറത്തുവരുന്ന വീഡിയോയില്‍ വെങ്കടേശ്വരലു മകള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നുണ്ട്. പിന്നാലെ സല്യൂട്ട് ചെയ്യുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഹരതി അക്കാദമിയിലെത്തിയത്. ഫാദേഴ്‌സ് ഡേയുടെ തലേദിവസം ജൂണ്‍ 15നായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഈ അച്ഛനും മകളും ഇപ്പോള്‍ വൈറലാണ്.
ബംഗാള്‍ പൊലീസ് ഉടന്‍ രാജ്ഭവന്‍ വിടണം; ഉത്തരവ് ഇറക്കി സിവി ആനന്ദബോസ്
കൊല്‍ക്കത്ത: രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയും അദ്ദേഹം ഉത്തരവിറക്കി. ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്. രാജ്ഭവനിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലം ഒഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റ് ജന്‍ മഞ്ച് ആക്കി മാറ്റാനും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. തെരഞ്ഞടുപ്പിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതിയുണ്ടായിട്ടും അദ്ദേഹത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ടിഎംസി ആക്രമണം ഭയന്ന് പതിനായിരത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലാണ് കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം സുവേന്ദു…
ബംഗാളില്‍ ഉണ്ടായത് വൻ ട്രെയിൻ ദുരന്തം; കാഞ്ചൻജംഗ എക്സ്‌പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി യാത്രക്കാര്‍ പാളം തെറ്റിയ ബോഗികളില്‍ കുടുങ്ങി കിടക്കുന്നു; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊല്‍ക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയില്‍ കാഞ്ചൻജംഗ എക്സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായത് വൻ ദുരന്തം. അഞ്ച് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്‌പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദ്ദേശം നല്‍കി. സിഗ്നല്‍ തെറ്റിച്ചെത്തിയ ചലക്ക് ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടം ഉണ്ടാകാൻ ഇടയാക്കിയത്.
കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തരമായി കുവൈത്തിലേക്ക് പുറപ്പെടും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്‌എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം…
കുവൈത്ത് തീപിടുത്തം: മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ എത്തിക്കും
കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതില്‍ 42 പേർ ഇന്ത്യക്കാരാണ്. തിരിച്ചറിഞ്ഞ മലയാളികള്‍ 1. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)2. കാസർഗോഡ് തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)3. കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ കുത്തൂർ4. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36)6. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപറമ്ബ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)7. തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ് (44)8. കോട്ടയം പാമ്ബാടി ഇടിമണ്ണില്‍ സ്റ്റെഫിൻ ഏബ്രഹാം സാബു (29)9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വർഗീസ് (38)10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത്…
ഇ. കെ നായനാരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; അനുഗ്രഹിച്ച് മധുരം നല്‍കി ശാരദ ടീച്ചര്‍
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ കെ നായനാരുടെ വീട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കണ്ണൂർ കല്യാശ്ശേരിയിലെ വീട്ടിലെത്തിയ അദ്ദേഹത്തെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ അനുഗ്രഹിച്ച് മധുരം നല്‍കി. ഒപ്പം നായനാരുടെ ആത്മകഥയും ശാരദ ടീച്ചർ കൈമാറി. ഉച്ചഭക്ഷണം കഴിച്ചാണ് അദ്ദേഹം വീട്ടില്‍ നിന്ന് മടങ്ങിയത്. നിരവധി ആളുകളാണ് കേന്ദ്രമന്ത്രിയെ കാണാൻ നായനാരുടെ വസതിയില്‍ തടിച്ചുകൂടിയത്. വർഷങ്ങളായി സുരേഷിന് കുടുംബവുമായി ബന്ധമുണ്ടെന്നും തിരക്കുകള്‍ക്കിടയിലും തന്നെ കാണാൻ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ശാരദ ടീച്ചർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരേഷ് മുൻപ് പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. എത്രയോ തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരില്‍ എത്തുമ്ബോള്‍ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്, ശാരദ ടീച്ചർ കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂരിലെ മാടായി കാവ്,…
അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയില്‍ വച്ച് തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
വിജയവാഡ: തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ പരസ്യമായി വിമർശിച്ച തമിഴിസൈ സൗന്ദർരാജന് അമിത് ഷായുടെ പരസ്യ താക്കീത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇടയിലാണ് സംഭവം. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് ഷാ താക്കീത് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തമിഴ്‌നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ അണ്ണാമലൈക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഷാ അനിഷ്ടം പ്രകടിപ്പിച്ചത്. തമിഴ്‌നാട്ടില്‍, ബിജെപിക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യക്ഷമതയോടെ പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിശൈയുടെ ആരോപണം. അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു…
പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് വേദനാജനകം -മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ലെന്നാണ് മനസിലാക്കുന്നത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് തുടങ്ങുന്നത്. മിക്കവാറും എല്ലാവർക്കും മൂന്നാമത്തെ അലോട്ട്‌മെന്റോട് കൂടി സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂണ്‍ 24ന് മാത്രമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാകുന്നതാണ്. ഇതൊന്നും കാത്തു നില്‍ക്കാതെ കുട്ടി വിടപറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്ലസ് വണ്‍…
കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം, ആറുപേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിന് തീപിടിച്ചു. ആറുപേർ മരിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയവരുമുണ്ട്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നത്. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെങ്കിലും നിരവധിപേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട‌്.