വോട്ടുഷെയര്‍ കൂട്ടുന്ന പതിവ് ഇത്തവണയും ശോഭ തെറ്റിച്ചില്ല ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപി പരിഗണിക്കുന്നു

പാലക്കാട്: എവിടെ മത്സരിച്ചാലും വോട്ടുഷെയര്‍ കൂട്ടിയെടുക്കുന്ന പതിവില്‍ ബിജെപിയുടെ വിശ്വസ്ത സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുന്ന ശോഭാ സുരേന്ദ്രനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇറക്കാന്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചതിന് തൊട്ടുപിന്നാലെ ശോഭാ സുരേന്ദ്രനെ പാലക്കാടും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ പാലക്കാട് എണ്ണിയപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ മുന്നിലെത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. ഇതിനൊപ്പം നില്‍ക്കുന്നിടത്തെല്ലാം വ്യക്തിപ്രഭാവം കൂട്ടിയെടുക്കുന്ന ശോഭാ സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയം നേടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ലോക്‌സഭയില്‍ ആലപ്പുഴയില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ ബിജെപി വോട്ടുകള്‍ 11.08 ശതമാനം കൂട്ടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്ബ് ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും ശോഭാ സുരേന്ദ്രന്‍ വോട്ടു കൂട്ടിയെടുക്കുന്ന പതിവ് തെറ്റിച്ചിരുന്നില്ല. അതേസമയം ലോക്‌സഭയിലേക്ക് പാലക്കാട് നിന്നും മത്സരിച്ച…

ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; പല ആശുപത്രിയില്‍ ചികിത്സ തേടിയതാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്; ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകും

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച്‌ ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച്‌ അടിയന്തരമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ലാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായവർ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്. അക്കാര്യവും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഡിഎല്‍എഫ് ഫ്ലാറ്റില്‍ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ…

പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം, 0.001% അശ്രദ്ധ പോലും കൈകാര്യം ചെയ്യണം: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വീണ്ടും സുപ്രീം കോടതി നോട്ടീസ്

ഡല്‍ഹി: നീറ്റ്-യുജി 2024 പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും സംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വീണ്ടും സുപ്രീം കോടതി നോട്ടീസ്. 0.001% അശ്രദ്ധ പോലും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു. പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഒരാള്‍ ഡോക്ടറാകുന്നത് സങ്കല്‍പ്പിക്കുക, അയാള്‍ സമൂഹത്തിന് കൂടുതല്‍ ദോഷകരമായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിട്ടുണ്ടെന്നും അവരുടെ അധ്വാനം തങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീറ്റ്-യുജിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ എതിര്‍പ്പായി കണക്കാക്കരുതെന്നും പകരം തെറ്റുകള്‍ തിരുത്തണമെന്നും ബെഞ്ച് കേന്ദ്രത്തോടും എന്‍ടിഎയോടും പറഞ്ഞു. പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം. തെറ്റ് ഉണ്ടെങ്കില്‍ അത് അംഗീകരിക്കണം. കുറഞ്ഞപക്ഷം അത് നിങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം നല്‍കുമെന്നും ബെഞ്ച് എന്‍ടിഎയോട് പറഞ്ഞു.

ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളില്‍ 11 മരണം; 64 പേരെ കാണാതായി

റോം: ഇറ്റാലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 മരണം. 64 പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്‌.സി.ആർ. അറിയിച്ചു. ജർമ്മൻ ചാരിറ്റിയായ റെസ്‌ക്യുഷിപ്പ് നടത്തുന്ന കപ്പലായ നാദിറില്‍ നിന്നുള്ള രക്ഷാപ്രവർത്തകർ തിങ്കളാഴ്ച സെൻട്രല്‍ മെഡിറ്ററേനിയനിലെ തടി ബോട്ടിൻ്റെ താഴത്തെ ഡെക്കില്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. ടുണീഷ്യയില്‍ നിന്ന് പുറപ്പെട്ടതായി കരുതപ്പെടുന്ന മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ ഉണ്ടായിരുന്ന 51 പേരെ രക്ഷിച്ചതായി ചാരിറ്റി അറിയിച്ചു. രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിന് കൈമാറുകയും തിങ്കളാഴ്ച രാവിലെ കരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതേദിവസം നടന്ന മറ്റൊരു അപകടത്തില്‍ 26 കുട്ടികളടക്കം 64 പേരെ കാണാതായിട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈല്‍ അകലെയായിരുന്നു ഈ…

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്, നടപടി മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍

തിരുവനന്തപുരം: സി എം ആർ എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. ഈ കേസുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടൻ എം എല്‍ എ നേരത്തെ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. ഹർജി കോടതിയുടെ പരിഗണനയില്‍ എത്തിയാല്‍ എതിർകക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാൻ അവസരം നല്‍കാൻ വേണ്ടിയാണ് നോട്ടീസ് നല്‍കുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേള്‍ക്കും. അതിനുശേഷമായിരിക്കും വിഷയത്തില്‍ അന്തിമ വിധിയുണ്ടാകുക. സ്വാഭാവിക നടപടിയാണെന്ന് മാത്യു കുഴല്‍നാടൻ പ്രതികരിച്ചു. ‘ഇതൊരു സ്വാഭാവിക നടപടിയാണ്. കീഴ്‌ക്കോടതി വിധിയിലെ നിയമപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്. എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയില്‍ സമർപ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്. തുടർനടപടികള്‍ക്കായി കാത്തിരിക്കുന്നു.’- മാത്യു കുഴല്‍നാടൻ…

പെരുമഴ വരുന്നു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, പത്ത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘മത്തി’യെ തൊട്ടാല്‍ പൊള്ളുന്ന വില; ശരിയ്ക്കും കടലിലെ മീനൊക്കെ എവിടെ പോയി ?

കൊച്ചി: മലയാളികളുടെ തീന്മേശയില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് മത്സ്യവിഭവങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മത്തി, അത് ഇഷ്ടമില്ലാത്ത മലയാളി കാണില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി പൊന്നുംവിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക്. 300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. വില കൂടിയതോടെ സ്റ്റാർ ആയ മതിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളും ചാകരയായി വരുന്നുണ്ട്. ‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച്‌ കിലോയ്ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്. പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍…’ – സത്യത്തില്‍ എല്ലാ മലയാളികളുടെയും മനസിലെ വാചകം തന്നെ ആണ് ഇത്. മണ്‍സൂണ്‍ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം…

പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം: ലോക്കൊ പൈലറ്റടക്കം അഞ്ച് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജല്‍പായ്‌ഗുഡിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. റെയില്‍വേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ…

ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച്‌ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച്‌ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്ബളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച്‌ എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ഇവർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഇതിനിടെ, പണം തിരികെ നല്‍കാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസില്‍ പരാതി നല്‍കി. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം…

‘ഹെറോയിൻ ചെറുകുപ്പികളിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കേരളത്തിലേക്ക് കടത്തും’; ബീവിയും കൂട്ടാളിയും ഒടുവില്‍ കുടുങ്ങി

കൊച്ചി: ഹെറോയിൻ ചെറുകുപ്പികളിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കേരളത്തിലേക്ക് കടത്തുന്ന സംഘം പിടിയില്‍. ബംഗാളി ബീവി എന്നറിയപ്പെടുന്ന പശ്ചിമബംഗാള്‍ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീണ്‍ (18), അസം നൗഗോണ്‍ അബഗാൻ സ്വദേശി ബഹാറുള്‍ ഇസ്ലാം (24) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 10 ലക്ഷം വിലമതിക്കുന്ന ഓറഞ്ച് ലൈൻ വിഭാഗത്തില്‍പ്പെട്ട 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19,500 രൂപയും കണ്ടെടുത്തു. പിടിയിലാകുമ്ബോള്‍ 100 ഗ്രാം ഹെറോയിൻ വീതം 200 ചെറുകുപ്പികളിലാക്കി ഇടപാടുകാർക്ക് കൈമാറാൻ സൂക്ഷിച്ചിരുന്നു. 550 ഒഴിഞ്ഞകുപ്പികളും ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. രണ്ട് മാസം മുമ്ബ് പിടിയിലായ യുവാവില്‍ നിന്നാണ് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറി ഉത്തരേന്ത്യയിലേക്ക് തിരിച്ച്‌…