പൊലീസിനുനേരെ കുപ്പിയും കസേരയും എറിഞ്ഞു; ലാത്തിച്ചാര്‍ജ്; അണപൊട്ടി ജനരോഷം

പുല്‍പ്പള്ളിയില്‍ ജനരോഷം അണപൊട്ടി, ലാത്തിച്ചാര്‍ജ്; പോളിന്റെ കുടുംബത്തിന് 11 ലക്ഷം അടിയന്തര സഹായം പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. പുല്‍പ്പള്ളി നഗരത്തില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം പോലീസിനും വനംവകുപ്പിനും നേര്‍ക്ക് പ്രതിഷേധമുയര്‍ത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ ജനക്കൂട്ടം പിരിഞ്ഞുപോകാതെ കൂടുതല്‍ ഊര്‍ജിതമായി പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ ജനക്കൂട്ടം ജീപ്പിന്റെ റൂഫ് ഷീറ്റ് വലിച്ചുകീറി. ഒരു ഡോര്‍ തകര്‍ത്തു. ജീപ്പിനു മുകളില്‍ റീത്ത് വച്ചു. ടയറിന്റെ കാറ്റഴിച്ചുവിട്ടു. കേണിച്ചിറയില്‍ കടുവ കടിച്ചുകൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിനു മുകളില്‍ വച്ചു. പോലീസിനു നേര്‍ക്ക് കുപ്പിയും കസേരയും എറിഞ്ഞു. ജനപ്രതിനിധികള്‍ക്കു നേരെയും പ്രതിഷേധം ഉയര്‍ന്നു. ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു നേരെ ഒരു വിഭാഗം പ്രതിഷേധിച്ചു. ഡിഎഫ്‌ഒയേയും ജില്ലാ കലക്ടറേയും സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞായിരുന്നു എംഎല്‍എമാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.…

അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ല: വിധി പകര്‍പ്പ് പുറത്ത്

ബെംഗളൂരു: എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കര്‍ണാകട ഹൈക്കോടതി. ഇന്ന് പുറത്തുവിട്ട വിധിപകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല, അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏല്‍പിച്ച കേന്ദ്ര നടപടിയില്‍ തെറ്റില്ല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്’ – സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 46 പേജുള്ളതാണ് വിധി പ്രസ്താവം.വീണ വിജയന് തിരിച്ചടിയായി ഇന്നലെയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് കോടതി വിധി. സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ നടത്തുന്ന…

സെനറ്റ് യോഗത്തില്‍ മന്ത്രിയെ ആരാണ് ചുമതലപ്പെടുത്തിയത്? ആര്‍ ബിന്ദുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ലെന്നും യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ വൈസ് ചാന്‍ലസര്‍ ഇടപെടരുതെന്ന് കോടതിവിധിയുണ്ടെന്നും മിനിമം മര്യാദപോലും അവര്‍ കാണിച്ചില്ലെന്നും പറഞ്ഞു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ മന്ത്രി പങ്കെടുത്തതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. എന്തിനാണ് മന്ത്രി ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല. എന്നിട്ടും പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നല്‍കിയതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇതിനൊപ്പം എസ്‌എഫ്‌ഐ യെ വിമര്‍ശിക്കാനും ഗവര്‍ണര്‍ മറന്നില്ല. എസ്‌എഫ്‌ഐ – പിഎഫ്‌ഐ സഖ്യമാണ് ഇപ്പോഴുള്ളതെന്നും തനിക്കെതിരേ പ്രതിഷേധിക്കുന്നത് എസ്‌എഫ്‌ഐ മാത്രമല്ലെന്നും പിഎഫ്‌ഐ കൂടി ചേര്‍ന്നാണെന്നും പറഞ്ഞു. നിരോധിത സംഘടനയെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ തന്നെ നേരിടുന്നത്.…

പുല്‍പ്പള്ളിയില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പോളിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പ്രതിഷേധം പരിധിവിട്ടു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. മൃതദേഹത്തെ അനുഗമിച്ചിരുന്ന വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പ് തടഞ്ഞിട്ട നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പില്‍ റീത്ത് വച്ചും പ്രതിഷേധിച്ചു. നൂറുകണക്കിന് നാട്ടുകാരാണ് വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട പോളിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകളല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച മാനന്തവാടിയില്‍ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചിരുന്നു.

നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുതവരനായ DYFI നേതാവ് അറസ്റ്റിൽ

കാവാലം: കാവാലത്ത് നിയമവിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുതവരനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ. കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തു(26) വിനെയാണ് പ്രേരണാക്കുറ്റം ചുമത്തി കൈനടി പോലീസ് അറസ്റ്റുചെയ്തത്. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപ്പറയിൽ ആർ.വിതിലകിന്റെ മകൾ ആതിരാ തിലകിന്റെ(25) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജനുവരി അഞ്ചിനാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ അനന്തുവുമായി ആതിരയുടെ വിവാഹം 2021 നവംബറിൽ മോതിരം കൈമാറി തീരുമാനിച്ചിരുന്നു. സംഭവ ദിവസം ആതിരയുടെ വീട്ടിൽ വച്ച് ഇരുവരും വഴക്കിടുകയും പ്രതി ആതിരയെ മർദിക്കുകയും ചെയ്തു. തുടർന്നുണ്ടായ മാനസികവിഷമത്താൽ ആതിര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത് . കൈനടി പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായി, നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഹാജരായത്. കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് കാണിച്ച്‌ ഇ.ഡി ചൂണ്ടിക്കാട്ടിയപ്പോഴാണ് കെജ്‌രിവാള്‍ ഹാജരായത്. നിയമസഭാ സമ്മേളനം ചേരുന്നതിനാലാണ് നേരിട്ട് ഹാജരാകാതിരുന്നതെന്ന് കെജ്‌രിവാള്‍ അറിയിച്ചു. കേസ് മാര്‍ച്ച്‌ 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന നേരിട്ട് ഹാജരാകുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. കേസില്‍ ഇന്ന് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം കെജ്‌രിവാളിന് നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകാന്‍ കെജ്‌രിവാളിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ ബോധപൂര്‍വ്വം ഇ.ഡി നോട്ടീസിനോട് പ്രതികരിക്കാതിരിക്കുകയാണെന്നും ദുര്‍ബലമായ ഒഴിവുകള്‍ പറയുകയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. നിയമം അനുസരിക്കേണ്ട അദ്ദേഹത്തെ പോലെയുള്ള ഉന്നത പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് ഈ പെരുമാറ്റം സാധാരണ പൗരന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു. അതേസമയം, ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി ഇന്ന വിശ്വാസവോട്ട്…

പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം: ആദരാഞ്ജലി അർപ്പിച്ച് നൂറുകണക്കിന് പേർ

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടിൽ എത്തിക്കും. പോളിന്റെ വീടിന് മുൻപിൽ വൻ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു പോളിന്റെ മൃതദേഹം പുൽപ്പള്ളിയില്‍ ആംബുലൻസിൽ എത്തിച്ചത്. സംസ്കാരം വൈകിട്ടു മൂന്നുമണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല…