തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും നാല് ജിലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കണ്ണൂർ ജില്ലയില്‍ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയില്‍ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെെ കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും…
Day: February 16, 2024
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ മന്ത്രിയും വി.സിയും തമ്മില്‍ തര്‍ക്കം; പ്രതിഷേധിച്ച് യുഡിഎഫ്
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ വളരെ നേരത്തെ തന്നെ സെനറ്റ് ഹാളില്‍ ഇരിപ്പുറപ്പിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റി യോഗത്തിലേക്ക് പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം പാസായെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്ന് വി.സി അറിയിച്ചു. മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട നിശ്ചയിച്ചതും ശരിയായില്ലെന്ന് വി.സി ചൂണ്ടിക്കാട്ടി. യോഗം വിളിച്ചത് താനാണ്. അതിനാല്‍ താനാണ് അധ്യക്ഷത വഹിക്കേണ്ടെന്നാണ് വി.സിയുടെ നിലപാട്. യോഗം പിരിഞ്ഞെന്ന് മന്ത്രി അറിയിച്ചെങ്കിലും പിരിഞ്ഞുപോകാതെ ഹാളില്‍ തന്നെ തുടരുകയാണ് അംഗങ്ങള്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഡോ. എം.സി ദിലീപ് കുമാറിന്റെ പേര് യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ദേശിച്ചു. ഇന്ന് നടന്ന നടപടികള്‍ ചട്ടങ്ങള്‍ വിരുദ്ധമാണെന്ന് ആരോപിച്ച് എം.വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങള്‍ സെനറ്റ് ഹാളിനു…
ന്യുയോര്‍ക്കില്‍ നിന്നെത്തിയ 80 കാരന്‍ മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; വീല്‍ചെയര്‍ നല്‍കിയില്ലെന്ന ആരോപണം തള്ളി അധികൃതര്‍
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എണ്‍പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഈ മാസം 12ന് ന്യുയോര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് മരിച്ചത്. വീല്‍ചെയര്‍ ലഭിക്കാതെ വന്നതോടെ വിമാനത്തില്‍ നിന്നിറങ്ങി ടെര്‍മിനലിലൂടെ നടന്നുപോകുന്നതിനിടെയാണ് മരണം. എന്നാല്‍ വീല്‍ ചെയര്‍ നല്‍കിയില്ലെന്ന ആരോപണം ശരിയല്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആദ്യം വീല്‍ ചെയര്‍ നല്‍കി. മറ്റൊരു വീല്‍ ചെയര്‍ എത്തിക്കുന്നതിനായി കാത്തിരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും അതിന് തയ്യാറാകാതെ അദ്ദേഹം ഇറങ്ങിനടക്കുകയായിരുന്നുവെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കുഴഞ്ഞുവീണ യാത്രക്കാരന് മെഡിക്കല്‍ സംഘം അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മരണമടഞ്ഞുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ്’: വീണയ്ക്ക് കാനഡയിൽ കമ്പനിയെന്ന് ആക്ഷേപം, ലക്ഷ്യം പരിശീലനവും സേവനവും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിക്കു കാനഡയിലെ ടൊറന്റോ ആസ്ഥാനമായി കമ്പനിയുണ്ടെന്ന് ആക്ഷേപം. സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ 2023 മാർച്ചിലാണു കമ്പനി സ്ഥാപിച്ചത്. പ്രഫഷനലുകൾക്കും സ്ഥാപനങ്ങൾക്കും പരിശീലനവും കൺസൽറ്റൻസി സേവനവും നൽകുന്ന കമ്പനിയെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. കാനഡയ്ക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്നു. 2014ൽ ബെംഗളൂരുവിൽ ആരംഭിച്ച ഐടി സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ എംഡിയാണ് വീണ. വീണയുടെ അപേക്ഷയിൽ 2022 നവംബറിൽ ഈ കമ്പനിയുടെ പ്രവർത്തനം റജിസ്ട്രാർ ഓഫ് കമ്പനീസ് താൽക്കാലികമായി മരവിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെയാണു കാനഡയിൽ കമ്പനി തുടങ്ങിയതെന്നാണു വെബ്സൈറ്റിൽനിന്നു മനസ്സിലാകുന്നത്. കമ്പനിയുടെ ഏക ഡയറക്ടറായി കാണിച്ചിരിക്കുന്നതു വീണയുടെ പേരാണ്. ഒരു ജീവനക്കാരൻ മാത്രമാണുള്ളതെന്നു കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കാണുന്നു. ഇദ്ദേഹമാകട്ടെ 2017 മുതൽ എക്സാലോജിക് സൊലൂഷൻസിൽ സോഫ്റ്റുവെയർ ഡെവലപ്പറായി ജോലി ചെയ്തയാളാണ്.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; ജനാധിപത്യത്തിലെ കറുത്തദിനമെന്ന് അജയ മാക്കന്‍
ന്യുഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍. ഒരു പാന്‍ നമ്ബറിലെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും 210 കോടി രൂപ നികുതി അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിനും പിന്നാലെയാണ് ഈ നടപടി. ഇന്നലെ ഈ അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നടക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കണ്ടെത്തിയത്. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും പാര്‍ട്ടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഉണ്ടായ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അജയ് മാക്കന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഏകകക്ഷി ഭരണമാണ് നടക്കുന്നതെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. പ്രതിപക്ഷ പാര്‍ട്ടിയെ അടിമപ്പെടുത്താനാണ് ശ്രമം. നീതിപീഠത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും നീതി തേടുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ…
സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരുപ്പതിയിലെ മൃഗശാലയില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു
ഹൈദരാബാദ്: സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരുപ്പതിയിലെ മുഗശാലയില്‍ സിംഹക്കൂട്ടില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി പ്രഹ്‌ളാദ് ഗുജ്ജാര്‍ (38) ആണ് സാഹസിക സെല്‍ഫിക്ക് ശ്രമിച്ച് ജീവന്‍ ഹോമിച്ചത്. ശ്രീവെങ്കടേശ്വര സൂവോളിക്കല്‍ പാര്‍ക്കിലെ സിംഹത്തിന്റെ കൂട്ടിലാണ് ഇയാള്‍ ഇറങ്ങിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുകൂടിയാണ് ഇയാള്‍ സിംഹക്കൂടിന് സമീപമെത്തിയത്. മുഗലാശല ജീവനക്കാരന്റെ മുന്നറിയിപ്പ് അവഗണിച്ച് 25 അടി ഉയരമുള്ള വേലിയില്‍ കയറിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു. സിംഹത്തെ കണ്ടതോടെ യുവാവ് ഓടി മരത്തില്‍ കയറി. പിന്നാലെ കയറിയ സിംഹം കഴുത്തിന് കടിച്ചുപിടിച്ച് യുവാവിനെ താഴെയെത്തിച്ച് നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. ഇതിനകം ഇയാള്‍ മരണമടഞ്ഞിരുന്നു. ജീവനക്കാര്‍ സിംഹത്തെ സ്ഥലത്തുനിന്ന് മാറ്റിയ ശേഷമാണ് ഇയാളുടെ മൃതദേഹം എടുക്കാന്‍ കഴിഞ്ഞത്. ഇയാളുടെ പോക്കറ്റില്‍ നിന്ന് കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന്…
ഡല്‍ഹി അലിപുറിലെ തീപിടുത്തം: മരണസംഖ്യ 11 ആയി, 2 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
ന്യുഡല്‍ഹി: ഡല്‍ഹി അലിപുറിലെ ഒരു പെയിന്റ് ഫാക്ടറിയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. രണ്ട് പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരു പോലീസുകാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. പെയിന്റ് ഫാക്ടറിയില്‍ ഉണ്ടായ തീ തൊട്ടടുത്തുള്ള രണ്ട് ഗോഡൗണുകളിലേക്കും ഒരു ഡീ-അഡിക്ഷന്‍ സെന്ററിലേക്കും വ്യാപിക്കുകയായിരുന്നു. അലിപുറിലെ ദയാല്‍പുര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.25 ഓടെയാണ് അഗ്നിശമന സേനയ്ക്ക് തീപിടുത്തമുണ്ടായതായി വിവരം ലഭിക്കുന്നത്. ആറ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപിടുത്തത്തിനു മുന്‍പ് ഫാക്ടറിക്കുള്ളില്‍ നിന്ന് ഒരു സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയില്‍ സംഭരിച്ചിരുന്ന കെമിക്കലാണ് സ്‌ഫോടനത്തിന് കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍. തീപിടുത്തത്തിനു പിന്നാലെ കെട്ടിടം തകര്‍ന്നു. ഇതിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോകുകയായിരുന്നു. തിരിച്ചറിയാന്‍…
കൊല്ലത്ത് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം പട്ടാഴിയില്‍ രണ്ട് കുട്ടികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍. വെണ്ടാർ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമല്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇന്നലെ വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല. ആറാട്ടുപുഴ പാലത്തിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവര്‍ അടക്കം ലോറിയിലുണ്ടായിരുന്നവരെ വനംവകുപ്പ് ആര്‍.ആര്‍.ടി സംഘം രക്ഷപ്പെടുത്തി. ആറ് പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കാട്ടാനയെ തുരത്താന്‍ പോയി മടങ്ങിയ ആര്‍.ആര്‍.ടി സംഘം ലോറിക്ക് തീപിടിക്കുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ലോറി മുന്നോട്ടെടുത്ത് തീപിച്ച വൈക്കോല്‍ കെട്ടുകള്‍ ഓരോന്നായി റോഡിലേക്ക് തള്ളിയിറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലോറിയും കത്തിനശിക്കാതെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു.