ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറന്നും ബജറ്റ് – ഒറ്റനോട്ടത്തില്‍ അറിയാം

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമാമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത്…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതിവര്‍ഷം 9000 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്നത്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ കേന്ദ്രത്തെ കുറ്റം പറയുന്ന ബജറ്റ് പ്രസംഗത്തില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ മന്ത്രി തയ്യാറാകുന്നില്ല. പകരം ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് പറയുന്നു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്ബളത്തോടൊപ്പം ഒരു ഗഡു ക്ഷമബത്ത നല്‍കുമെന്ന പ്രഖ്യാപനമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച്‌ പ്രത്യേക പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

ലൈഫ്മിഷന്‍ പദ്ധതിയില്‍ അടുത്തവര്‍ഷം അഞ്ചുലക്ഷം വീടുകള്‍ കൂടി ; മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

തിരുവനന്തപരും: അടുത്തവര്‍ഷം കേരളത്തില്‍ ലൈഫ്മിഷന്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നും ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം കൊണ്ട് 10000 കോടി ചെലവഴിക്കുമെന്നും ധനകാര്യമന്ത്രി. ഭവന നിര്‍മ്മാണ മേഖലയ്ക്ക് 57.62 കോടി. എം എന്‍ ലക്ഷം വീട് പുനര്‍നിര്‍മാണത്തിന് 10 കോടിയും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച്‌ വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും ബ്രാന്‍ഡിങ് അനുവദിക്കുന്നില്ലെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടി മാറ്റിവെച്ചു. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി അനുവദിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ കെയര്‍ സെന്റര്‍ തുടങ്ങുമെന്നും കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്ത് ഉള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ…

ടൂറിസം മേഖലയില്‍ 5000 കോടി; ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും ; 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ 5000 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചു ധനമന്ത്രി കെ. ബാലഗോപാല്‍. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ട് വരുമെന്നും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടാകുന്നത് വന്‍ മാറ്റമാണെന്നും അതിന് അനുസൃതമായി കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കുകയും ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരികയും ചെയ്യും. സംസ്ഥാന വ്യാപകമായി ലീസ് സെന്റര്‍ തുടങ്ങന്‍ 10 കോടി നല്‍കുമെന്നും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് രംഗത്ത് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. ടൂറിസം വിവരസാങ്കേതിക മേഖലകളിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും പറഞ്ഞു.

ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവം; ബന്ധുവും സുഹൃത്തും പ്രതികള്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയത് അടുത്ത ബന്ധുവും സുഹൃത്തും ചേര്‍ന്ന്. ബന്ധുവായ യുവതിയുടെ സുഹൃത്തിനെയും പ്രതിചേര്‍ത്തു. സുഹൃത്ത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസിന് ഈ മാസം എട്ടിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ലഹരി സ്റ്റാംപുകള്‍ എന്ന് സംശയിക്കുന്ന സാധനങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തിരുന്നു. മാസങ്ങളോളം ഷീല സണ്ണി റിമാന്‍ഡിലും കഴിഞ്ഞു. എന്നാല്‍ തന്നെ കുടുക്കിയത് ബന്ധുവാണെന്ന് ഷീല നിരന്തരം ആരോപിച്ചിരുന്നു. വിശദമായ പരിശോധനയില്‍ ലഹരി സ്റ്റാംപ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷീലയെ കുടുക്കിയവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.

തകരില്ല കേരളം തളരില്ല കേരളം: വിഴിഞ്ഞം പോര്‍ട്ട് മെയില്‍ തുറക്കും; കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നല്‍കും

തിരുവനന്തപുരം : വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടമെന്നും പോര്‍ട്ട് മെയ്മാസം തുറക്കുമെന്നും ധനമന്ത്രി കെ. ബാലഗോപാല്‍. റിംഗ്‌റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്ുകമെന്നും പറഞ്ഞു. ഇതിനായി 1970 ല്‍ ചൈനയില്‍ സ്വീകരിച്ച വികസനമാതൃക കേരളത്തിനും അവലംബിക്കാനാകുന്നതാണെന്ന്് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട് കാര്യത്തില്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും വിഴഞ്ഞത്തില്‍ വന്‍ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നല്‍കുമെന്നും പറഞ്ഞു. കേരളത്തിന്റെ സമ്ബദ് ഘടന ‘സൂര്യോദയ സമ്ബദ്ഘടന’ എന്ന പരാമര്‍ശത്തോടെയാണ് ധനമന്ത്രി 2024-25 ലെ ബജറ്റ് അവതരിപ്പിച്ചത്. തകരില്ല കേരളം തളരില്ല കേരളം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ബജറ്റ് അവതരണം. കേന്ദ്രം സാമ്ബത്തീക ഉപരോധത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയല്ല വേണ്ടത് എന്നും പറഞ്ഞു. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുന്‍നിരയില്‍. കേരളം മുടിഞ്ഞെന്ന്…