സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റി​യി​ല്‍ വ​ന്‍ തീപിടിത്തം

ഹൈ​ദ​രാ​ബാ​ദ്: സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റി​യി​ല്‍ വ​ന്‍ തീപിടിത്തം. തെ​ലു​ങ്കാ​ന​യി​ലാണ് സംഭവം. തീപിടുത്ത​ത്തി​ല്‍ 5,000 ലി​റ്റ​ര്‍ ഓളം സാ​നി​റ്റൈ​സ​ര്‍ ആ​ണ് ക​ത്തി നശിച്ചത്. ഹൈ​ദ​രാ​ബാ​ദിനടുത്തെ മി​യാ​പു​രില്‍ വെച്ചാണ് ലോറിയില്‍ തീപിടിച്ചത്. എന്നാല്‍ അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം.

അപകട വിവരമറിഞ്ഞ് ഒ​ന്നി​ലേ​റ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടം.

Related posts

Leave a Comment