സാമ്പത്തിക സംവരണം ശരിവച്ച്‌ നാല് ജഡ്ജിമാര്‍: എതിര്‍ത്ത് ഒരാള്‍

ന്യൂഡൽഹി∙ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി സുപ്രീം കോടതി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയായിരുന്നു ബെഞ്ചുപരിഗണിച്ചത്.

സാമ്പത്തിക സംവരണം ശരിവച്ച്‌ നാല് ജഡ്ജിമാര്‍. സുപ്രിം കോടതിയില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ നാല് പേരും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു.

10 ശതമാനം സംവരണമാവും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുക.

ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇതില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് സംവരണത്തില്‍ വിയോജിച്ചത്. മറ്റുള്ളവരൊക്കെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചു.

Related posts

Leave a Comment