സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് ഈശോ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സിന്റെ ബാനറിൽ അരുൺ നാരായണൻ നിർമ്മിച്ച് സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, മണികണ്ഠൻ, ജോണി ആൻറണി, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ ,ബാലതാരമായ ഋതു നില തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റോബിൻ വർഗീസ് ആണ്. ചിത്രത്തിന് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അളിയൻസ്, ലേഡീസ് ഹോസ്റ്റൽ, തുടങ്ങിയ പരമ്പരകൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ച ഗാനരചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ സുജേഷ് ഹരിയാണ്. ഈശോ എന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇപ്പോൾ മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ ഇത് തരംഗം സൃഷ്ടിച്ചു. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, മേരാ നാം ഷാജി റിലീസിനൊരുങ്ങുന്ന ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കേശു ഈ വീടിൻറെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. മോഷൻ പോസ്റ്റർ കണ്ടിട്ട് ഇതൊരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ……

 

Related posts

Leave a Comment