മോഹൻലാൽ മമ്മൂട്ടി പുത്തൻ ചിത്രങ്ങൾക്ക് ഇന്ന് തുടക്കം; ’12ത്ത് മാന്‍’ ന്റെയും പുഴുവിന്റേയും ഷൂട്ടിംഗ് തുടങ്ങി

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു ചിത്രീകരണം തുടങ്ങി.

ഇന്ന് എറണാകുളത്ത് വച്ച് സിനിമയുടെ പൂജ ചടങ്ങ് നടന്നു. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.


ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം.

 

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. അതേസമയം ഭീഷ്മപർവം അവസാന ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി ഓഗസ്റ്റ് അവസാന വാരം പുഴുവിൽ ജോയിൻ ചെയ്യും.

മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്. ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.

 

ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്.

ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ – ദീപു ജോസഫ്, സംഗീതം – ജേക്‌സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ.

വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്.

പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അതേസമയം മോഹന്‍ലാല്‍ – ജിത്തു ജോസഫ് ചിത്രം ’12ത്ത് മാന്‍’ ന്റെ ഷൂട്ടും ഇന്ന് തുടങ്ങി. അതിരാവിലെ പൂജ നടത്തി ചിത്രീകരണത്തിന് തുടക്കമിട്ടു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതുമുതല്‍ ആവേശത്തിലാണ് ആരാധകര്‍. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന.

മോഹന്‍ലാലിനൊപ്പം യുവതാരം ഉണ്ണിമുകുന്ദനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് 12ത്ത് മാനിന്റെ രചന.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.

Related posts

Leave a Comment