മുസ്‌ലിംലീഗ് നേതാവിന്റെ റിസോര്‍ട്ട് ഒരു സംഘം തല്ലിത്തകര്‍ത്തു; പെട്രോള്‍ ബോംബെറിഞ്ഞും വാതിലുകള്‍ ചവിട്ടിപ്പൊളിച്ചും അകത്തുകയറിയും അതിക്രമം

വര്‍ക്കല: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ. ദാവൂദിന്റെ വര്‍ക്കലയിലെ റിസോര്‍ട്ട് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ടില്‍ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായയത്. പെട്രോള്‍ ബോംബെറിഞ്ഞും വാതിലുകള്‍ ചവുട്ടിപ്പൊളിച്ചും അകത്തുകടന്ന സംഘം ജനല്‍ ഗ്ലാസുകളും അടിച്ചുപൊട്ടിച്ചു.

റിസോര്‍ട്ടിന്റ മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. ഈ സമയം മുറിയില്‍ കയറി ഇരുന്നെന്നും പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് ദാവൂദിന്റെ മൊഴി. വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

Leave a Comment