മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു; 7 പേര്‍ കൂടി മരണമടഞ്ഞു

മുംബൈ: മഹാരാഷ്ട്ര നന്ദീഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു.

കഴിഞ്ഞ രാത്രി ഏഴ് പേര്‍ കൂടി മരിച്ചു. നാല് കുട്ടികള്‍ അടക്കമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇവിടെ മരിച്ചവരുടെ എണ്ണം 31 ആയി.

ശങ്കര്‍ റാവു ചവാന്‍ ഗവ. ആശുപത്രിയിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. മരിച്ച 31 പേരില്‍ 16 പേരും കുട്ടികളോ നവജാത ശിശുക്കളോ ആണ്.

എന്നാല്‍ അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ. ശ്യാംറാവു വകോഡെ തള്ളിക്കളഞ്ഞു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടേയോ മരുന്നിന്റെയോ കുറവില്ല.

മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് ഒരു രോഗി പോലും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ മൂന്നംഗ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ റിസേര്‍ച് വിഭാഗം ഡയറക്ടര്‍ ഡോ.ദിലീപ് മെയ്‌ശേഖര്‍ അറിയിച്ചു.

കൂട്ടമരണത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് അങ്ങേയറ്റം വേദനാജനകവും ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണ് ഈ വിഷയം.

അതില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് മദശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. താനെയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഗസ്റ്റിലും സമാനമായ സംഭവമുണ്ടായി. 18 പേര്‍ അന്ന് മരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment