ഭര്‍തൃമാതാവിന്റെ കൂര്‍ക്കംവലി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് കുടുംബ ഗ്രൂപ്പുകളില്‍ പങ്കുവെച്ചു; ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭര്‍ത്താവ്

അമ്മാന്‍ : ഭര്‍തൃമാതാവിന്റെ കൂര്‍ക്കം വലി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭര്‍ത്താവ്.

ജോര്‍ദാനിലാണ് സംഭവം. കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്.

ഉച്ചയുറക്കത്തിനിടെയാണ് യുവതി അമ്മായി അമ്മയുടെ കൂര്‍ക്കംവലി ഫോണില്‍ റെക്കോര്‍ഡ് ചെയ്തത്. ഇത് വാട്‌സ് ആപ്പ് കുടുംബ ഗ്രൂപ്പുകളില്‍ ഭാര്യ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാതാവിനെ പരിഹസിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്.

വാട്‌സ് ആപ്പിലെ ശബ്ദസന്ദേശം കേട്ട ഭര്‍ത്താവ് വിവരം ഭാര്യയോട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കം രൂക്ഷമായതോടെ ഭാര്യയെ ഭര്‍ത്താവ് ഡിവോഴ്‌സ്‌ ചെയ്യുകയായിരുന്നു.

Related posts

Leave a Comment