ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഇടുക്കി: ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

 

സൗമ്യയ്ക്ക് നല്‍കാനായി കോഴിക്കോടു നിന്ന് എംഡിഎംഎ ഇനത്തിലുള്ള മയക്കു മരുന്ന് സംഘടിപ്പിച്ചു കൊടുത്ത കോഴിക്കോട് പന്തീരാന്‍കാവ് സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്.

മറ്റൊരാളില്‍ നിന്ന് സംഘടിപ്പിച്ച എംഡിഎംഎ, മുന്‍പ് പിടിയിലായ ഷെഫിന്‍ ഷായ്ക്കാണ് കൈമാറിയത് ശ്യാമാണ്. ഷെഫിന്‍ ഷാ മുഖേനയാണ് സൗമ്യയ്ക്ക് കാമുകന്‍ വിനോദ് എംഡിഎംഎ കൈമാറിയത്. വണ്ടന്‍മേട് സിഐ വി.എസ്.നവാസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment