ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി; കള്ളപ്പണ ഇടപാടുകേസില്‍ ഇഡികുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം നല്‍കിയത്. ഘട്ടംഘട്ടമായി കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള വിവരമെങ്കിലും പൂര്‍ണ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകളായ 19 എ, 69 എന്നീ വകുപ്പുകള്‍ ചൂമത്തിയാണ് ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് 60 ദിവസത്തിനകമാണ് കുറ്റപത്രം നല്‍കേണ്ടത്. ഒക്ടോബര്‍ 29ന് ആയിരുന്നു ബിനീഷിനെ അറസ്റ്റ് ചെയ്തത്.

ലഹരി വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടിലെ പ്രതികള്‍ക്ക് പണം നല്‍കി സഹായിക്കുകയും ചെയ്തുവെന്നാണ് ബിനീഷിന്റെ എഫ്‌ഐആറില്‍ ഇഡി രേഖപ്പെടുത്തിയിരുന്നത്. ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Related posts

Leave a Comment