ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്; അതൃപ്തി അറിയിച്ച്‌ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍; സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

പാലക്കാട്: ചെറാട് കൂര്‍മ്ബാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കുന്നതില്‍ അതൃപ്തി അറിയിച്ച്‌ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

സംരക്ഷിത വനം മേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയാണ്.

ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബബുവിനെതിരേ കേസെടുക്കാന്‍ തീരുമാനമായത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രണ്ടു രാത്രിയും ഒരു പകലും ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കില്‍ കുടുങ്ങിയ മലമ്ബുഴ ചെറാട് സ്വദേശി ആര്‍. ബാബുവിനെ മലമുകളില്‍നിന്ന് 400 മീറ്ററിലേറെ താഴ്ചയില്‍നിന്നാണ് സൈന്യം രക്ഷിച്ചത്. തുടര്‍ന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലന്‍സിലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

Related posts

Leave a Comment