തെളിവു നശിപ്പിക്കാൻ ശ്രമം; പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ

തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയെന്ന് സംശയം.

കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു.  പൊലീസ് സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം.

തമിഴ്‌നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.  അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.

ഗ്രീഷ്മയുടെ ചോദ്യം ചെയ്യല്‍ തടസ്സപ്പെടുത്താനുള്ള ഗൂഡ നീക്കമാണ് ഈ പദ്ധതിയും.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെജെ ജോണ്‍സണാണ് ഗ്രീഷ്മയിലെ കൊലയാളിയെ കണ്ടെത്തിയത്.

ഏഴു ദിവസത്തെ കസ്റ്റഡിയാണ് കിട്ടിയത്. തെളിവെടുപ്പും നടത്തണം.

ഇതിനിടെ ജോണ്‍സണിന്റെ ശ്രദ്ധ ഇന്നത്തേക്ക് മാറ്റാനാണ് ആരോ ഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ചതെന്ന സൂചന ശക്തമാണ്.

ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് ഹോദരങ്ങളുണ്ട്.  ഒരു സഹോദരിയും രണ്ട് സഹോദരന്മാരും.

ഇതില്‍ ഇളയ സഹോദരന്‍ കേസില്‍ പ്രതിയാണ്. മൂത്ത സഹോദരനാണ് കുടുംബത്തിലെ എല്ലാ കാര്യവും നിശ്ചയിക്കുന്നത്.

ഈ അമ്മാവന്റെ നേതൃത്വത്തിലാണ് ഷാരോണിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

അതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ വീട്ടിലേക്ക് ആരു കയറിയെന്നത് വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്.

ഫലത്തില്‍ ഇന്നത്തെ ദിവസം ഗ്രീഷ്മയേയും അമ്മയേയും അമ്മാവനേയും ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍ നടക്കാത്ത സാഹചര്യം ഉണ്ടാക്കി.

വന്‍ ഗൂഢാലോചനകള്‍ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.  ഇതിനൊപ്പമാണ് കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാനുള്ള നിയമോപദേശം തേടലും.

കസ്റ്റഡില്‍ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.

പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു,  അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യാനാണ് പദ്ധതി.

ഇതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് നീട്ടികൊണ്ടു പോകാനാണ് ഗൂഢാലോചന.

ഇതോടെ തെളിവെടുപ്പ് അടക്കം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.

ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട്ടില്‍ നടന്നിട്ടുള്ളതിനാല്‍ കേസ് തമിഴ്‌നാട്ടിലേക്ക് കൈമറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

എന്നാല്‍ കേരളത്തില്‍ അന്വേഷണം നടത്തുന്നതിലും തടസ്സമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്ഞരുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്.  ഈ നിയമോപദേശം തിങ്കളാഴ്ച കിട്ടും.

അതിന് ശേഷം കേസ് തമിഴ്‌നാടിന് വിട്ടുകൊടുക്കാനാണ് ചില ഗൂഢാലോചനകള്‍.  ഇതിന് വേണ്ടി ചോദ്യം ചെയ്യല്‍ നീട്ടികൊണ്ടു പോകാനാണ് പുതിയ പൂട്ടുപൊളിക്കല്‍ നാടകം.

ഡിവൈഎസ് പി കെ ജെ ജോണ്‍സണിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റാനും നീക്കം നടന്നു.  അതു ഫലിക്കാത്തതു കൊണ്ടാണ് നിയമോപദേശകളി.

ബ്രണ്ണന്‍ കോളേജിലെ പഴയ എസ് എഫ് ഐക്കാരനാണ് ഡിവൈഎസ് പി കെജെ ജോണ്‍സണ്‍. വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ കെ എസ് യുക്കാരുടെ വെട്ടേൽക്കുകയും ചെയ്തു.

പൊലീസില്‍ എത്തിയ ശേഷം രാഷ്ട്രീയം വിട്ട് പ്രവര്‍ത്തിച്ചു.  വയനാടുകാരനായ ജോണ്‍സണ്‍ മാസങ്ങള്‍ക്ക് മുൻപാണ് തിരുവനന്തപുരം റൂറല്‍ പൊലീസിലെ ക്രൈം വിഭാഗത്തില്‍ ഡിവൈഎസ് പിയായത്.

പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് നിയമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചുമതല ഏല്‍ക്കുന്നത് വൈകി.  അതിനിടെയാണ് ഗ്രീഷ്മാ കേസ് വരുന്നതും ഇടപെടല്‍ നടത്തുന്നതും.

ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ എതിര്‍ത്തു.

വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഷാരോണ്‍ ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.

മരണം വരെ ഗ്രീഷ്മയെ പ്രണയിനിയായി ഷാരോണ്‍ കണ്ടു.  രണ്ട് പേരും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ ഒരുമിച്ച്‌ താമസിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത് രൂക്ഷമായ വാദത്തിനൊടുവിലാണ്. കേസ് അട്ടമിറിക്കാനുള്ള ശ്രമങ്ങള്‍ പാറശ്ശാലയില്‍ നടന്നു എന്നതിന് തെളിവാണ് കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയ വാദങ്ങള്‍.

ഇത് കോടതി അംഗീകരിച്ചില്ലെങ്കിലും വിചാരണക്കാലത്ത് ഇതെല്ലാം വലിയ പഴുതായി മാറുകയും ചെയ്തു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കര കോടതി വിട്ടത്.

7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു.  മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു.

ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ അനിലിന്റെ പല ചോദ്യവും പൊലീസ് അന്വേഷണത്തിലേക്കുള്ള വിരല്‍ ചൂണ്ടലായി.

ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി.

തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല

എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ആരോപിച്ചു.

പ്രതിയാക്കാനുള്ള തെളിവു പോലും ഗ്രീഷ്മയ്ക്കെതിരെ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു.

ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്.  ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം.

ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു.

എല്ലാം കേട്ട ശേഷം ഏഴു ദിവസത്തെ കസ്റ്റഡിയില്‍ ഗ്രീഷ്മയെ വിടുകയായിരുന്നു.

എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്‌ഐആറില്‍ പറയുന്നത്.

അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല.   ഷാരോണും തന്റെ മരണമൊഴിയില്‍ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.

എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോള്‍ഡറായ ഒരു പെണ്‍കുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.

ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടില്‍ വന്നു എന്നത് ശരിയാണ്.

അന്ന് ഷാരോണ്‍ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു.

ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം വക്കീല്‍ ചോദിച്ചു.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല.

തെളിവ് കണ്ടെത്താനെന്ന പേരില്‍  ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Related posts

Leave a Comment