ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ; വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ സൂചനകള്‍ നല്‍കി പിതാവ്, ഒപ്പം വടിവേലുവും?

ചെന്നൈ: തമിഴ് സൂപ്പര്‍ താരം നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുമെന്ന് താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ്‌യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ നിലപാടു വ്യക്തമാക്കിയത്. മുന്‍പ് താരം രാഷ്ട്രീയത്തിലുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ നടന്‍ വടിവേലുവും ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹമുണ്ട്.

മുന്‍പ് താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നതും ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതും വ്യക്തമായ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണെന്നും സൂചനയുണ്ടായിരുന്നു. കാരണം മെര്‍സെല്‍, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയ്‌ക്കെതിരെ തിരിഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും.

Related posts

Leave a Comment