കോവിഡ് പ്രതിസന്ധിയില്‍ തമിഴ്‌നാട്; ചെന്നൈയില്‍ 8 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടുതല്‍ മേഖലകളിലേക്കു കോവിഡ് പടരുന്നു. ഡി.ജി.പി ഒഫീസില്‍ എട്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്ബേട് പച്ചക്കറി ചന്തയില്‍ നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണവും കുത്തനെ കൂടി. അരിയല്ലൂര്‍ ജില്ലയില്‍ മാത്രം 168 പേര്‍ക്ക് ഇന്ന് വൈറസ് ബാധ കണ്ടെത്തി. ഇതോടെ കോയമ്ബേട് നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണം 600 കടന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നവരില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ് ചെന്നൈയില്‍. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന എട്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡി.ജി.പി ഓഫീസിലെ മുഴുവന്‍ പേരെയും പരിശോധനകള്‍ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം കോയമ്ബേട് മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ‍ഡി.സി.പിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതിനിടെ കോയമ്ബേട് പച്ചക്കറി ചന്തയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് കോവിഡിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തിയത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നെര്‍ക്കുണ്ട്രത്തെ തെരുവില്‍ രണ്ടുദിവസത്തിനിടെ രോഗികളായത് 80 പേരാണ്. കോയമ്ബേടില്‍ ജോലി ചെയ്യുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്.

Related posts

Leave a Comment