കൊവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകള്‍, ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

കൊവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍.ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ്​ (സി.ഇ.ആര്‍.ടി-ഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്​.

രജിസ്​ട്രേഷന്റെ പേരില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്​വേര്‍ഡുകളും മറ്റ്​ വിവരങ്ങളും ചോര്‍ത്തുകയാണ്​ ലക്ഷ്യം.അതിനാല്‍ വാക്​സിന്​ രജിസ്​ട്രേഷന്‍ നടത്തുന്നത്​ ഔദ്യോഗികമായ കോവിന്‍ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന്​ ഉറപ്പാക്ക​ണമെന്ന്​ സി.ഇ.ആര്‍.ടി ഇന്‍ പറയുന്നു.

വൈറല്‍ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കുന്നത്​. എസ്​.എം.എസിലുണ്ടാകുന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്​റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്​ ചെയ്യുന്നത്​.

കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി​ അവകാശ​പ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്​.എം.എസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന്​ സാ​ങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ്​ നല്‍കുന്നുണ്ട്​.

Related posts

Leave a Comment