‘ഒഴിവുകൾ’ അറിയിച്ച് വലയൊരുക്കി ദിവ്യ, ഹോട്ടലുകളിൽ പണം കൈമാറ്റം; ഇന്റർവ്യു ഓഫിസിൽ തന്നെ

തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ നടന്ന ജോലി തട്ടിപ്പിൽ ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയതു ടൈറ്റാനിയം ഓഫിസിൽ തന്നെ സംഘടിപ്പിച്ച ഇന്റർവ്യൂ വഴി.

കേസിൽ അറസ്റ്റിലായ ദിവ്യജ്യോതിയാണ് (ദിവ്യ നായർ–41) ഒഴിവുകളുണ്ടെന്ന അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഉദ്യോഗാർഥികൾക്കായി വലയൊരുക്കുന്നതും.

ഇതു കണ്ടു വിളിക്കുന്നവരുമായി അവർ തന്നെ സംസാരിക്കും. 15–20 ലക്ഷം രൂപയാണ് ആവശ്യപ്പെടുക. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ വച്ചായിരുന്നു പണം കൈമാറലും ചർച്ചകളും സംശയമുള്ളവരെ,

തട്ടിപ്പിനു കൂട്ടുനിന്ന ടൈറ്റാനിയത്തിലെ ഡപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ.ശശികുമാരൻ തമ്പിയുടെ ഓഫിസിൽ വിളിപ്പിച്ച് വ്യാജ അഭിമുഖം നടത്തി.

ടൈറ്റാനിയം പരിസരത്ത് എത്തിയാൽ ഉടൻ‌ ഫോൺ ഓഫ് ചെയ്യാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടും. തെളിവു നശിപ്പിക്കാനായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു വാഗ്ദാനം.

മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് ലഭിക്കാതായതോടെയാണു പലരും ശശികുമാരൻ തമ്പിയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ശ്യാംലാൽ എന്നിവരും സംഘത്തിലുണ്ട്. ദിവ്യ ഒഴികെയുള്ളവർ ഒളിവിലാണ്. ടൈറ്റാനിയം പ്രോഡക്ട്സിൽ 75,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തു 15 കോടിയിലേറെ രൂപയുടെ വൻ തട്ടിപ്പാണ് നടത്തിയത്.

കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് 29 പേരിൽ നിന്നു പണം വാങ്ങിയതായി ദിവ്യജ്യോതിയുടെ ഡയറി രേഖകളിൽ നിന്നു വ്യക്തമായിട്ടുണ്ട്.

Related posts

Leave a Comment