എം.ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൊച്ചി എന്‍.ഐ.എ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടത്.

എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. 56 ചോദ്യങ്ങളാണ് ശിവശങ്കറിനായി തയ്യാറാക്കിയതെന്നാണ് വിവരം. കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറില്‍ നിന്നു തേടിയ വിവരങ്ങളുടേയും സ്വര്‍ണക്കടക്കുകേസിലെ പ്രതികളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനായി എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.

നേരത്തെ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് വിവരശേഖരണം നടത്തുകയും 9 മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലോടെ ശിവശങ്കര്‍ ഒന്നുകില്‍ പ്രതിയോ അല്ലെങ്കില്‍ സാക്ഷിയോ ആകും. പ്രതിയാകാനുള്ള സാഹചര്യമാണ് വൈരുധ്യമുള്ള മൊഴികളിലൂടെ വ്യക്തമായിരിക്കുന്നത്.

Related posts

Leave a Comment