അപ്പളം തന്നു പറ്റിക്കാമെന്നു കരുതിയോ..?? ഓണക്കിറ്റിലെ പപ്പടത്തിനും നിലവാരമില്ല! വിജിലൻസ്

തിരുവനന്തപുരം : സദ്യവട്ടങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പപ്പടം.ഇത്തവണ കോവിഡില്‍ തട്ടി എത്തുന്ന ഓണാനാളുകളില്‍ പരമ്ബരാഗത പപ്പട വിപണിയും അതിജീവനത്തിന്റ നാളുകളിലാണ്.

എന്നാല്‍ ശര്‍ക്കരയ്ക്ക് പിന്നാലെ ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്നാണ് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടുകഴിഞ്ഞു

തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്സര്‍ ട്രേഡിങ് കമ്ബനിക്കാണ് ഓണക്കിറ്റിലേക്കു വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പായ്ക്കറ്റിന് സപ്ലൈകോ കരാര്‍ നല്‍കിയത്. ഭക്ഷ്യയോഗ്യമല്ലാത്തതും, ദുര്‍ഗന്ധം വമിക്കുന്നതുമായ ഗുണനിലവാരമില്ലാത്തവയും പലതും പഴയ സ്റ്റോക്കുകളുമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.

Related posts

Leave a Comment