അനര്‍ഹമായ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം

എറണാകുളം> എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ അനര്ഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുന്ഗണന വിഭാഗത്തിലെ റേഷന്കാര്ഡുകള് തിരികെ ഏല്പ്പിക്കണം.

സംസ്ഥാന/കേന്ദ്രസര്ക്കാര് ജീവനക്കാര്, അദ്ധ്യാപകര്‍, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാര്, സര്വ്വീസ് പെന്ഷന്കാര്,ആദായ നികുതി നല്കുന്നവര് കാര്‍ഡില്‍ ഉള്പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവാസികളടക്കം റേഷന് കാര്ഡില് ഉള്പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്ക്കും കൂടി പ്രതിമാസ വരുമാനം 25000 രൂപയോ അതില് അധികമോ ഉണ്ടെങ്കില്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ, ഫ്ളാറ്റോ സ്വന്തമായി ഉള്ളവര്, എക ഉപജീവനമാര്ഗ്ഗമായ ടാക്സി ഒഴികെ സ്വന്തമായി നാല് ച്രക വാഹനമുള്ള റേഷന്‍ കാര്‍ഡുടമകള്‍ എന്നിവര്‍ അനര്ഹമായി കൈവശം വച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 15 നകം സിറ്റി റേഷനിംഗ് ആഫീസര് മുമ്ബാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം.

ഇത്തരം കാര്ഡുകള് അനര്ഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്കും അറിയിപ്പ് നല്കാം. ആധാര്കാര്ഡ് റേഷന്കാര്ഡുമായി ബന്ധിപ്പിക്കാത്തവര് എത്രയും വേഗം ബന്ധിപ്പിക്കണം എന്നും സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 23908059

Related posts

Leave a Comment