വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച; 60 പവന്‍ സ്വര്‍ണം നഷ്ടമായി

ചെന്നെെ :  ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ അഭിരാമിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയിൽ നടൻ രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുൻപ് മോഷണം നടന്നിരുന്നു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽനിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാർക്കെതിരായ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുൻപ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നടന്ന മോഷണത്തിലും വീട്ടുജോലിക്കാരെ സംശയിക്കുന്നതായി…

വിചിത്ര വിധി; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയെടുത്തതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ലോകായുക്തയുടെ വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്ത സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. മുഖ്യമന്ത്രി കെ.ടി ജലീലിനെ ഉപയോഗിച്ച്‌ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ്. ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്നുകി, വിധി അനന്തമായി നീണ്ടുപോകുക. മുഖ്യമന്ത്രിയുടെ കാലാവധി, അല്ലെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലവധി കഴിയുന്നവരെ വിധി നീട്ടിക്കൊണ്ടുപോകുക. മുഖ്യമന്ത്രി ഗവര്‍ണറുമായി ഏതു സമയത്തും സെറ്റിന്‍മെന്റ് ഉണ്ടാകും. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ പ്രശ്‌നമില്ലാതാകും. അതിനുവേണ്ടി മനഃപൂര്‍വ്വമുണ്ടാക്കിയിരിക്കുന്ന വിധിയാണ്. ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ വിധി പറയാന്‍ ഒരു വര്‍ഷം കാത്തിരുന്നത് എന്തിനാണ്. -പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. അഴിമതി നിരോധന നിയമത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. ഉന്നത നീതിപീഠം ഇടപെടേണ്ട സമയമായി. വിധി വിചിത്രമാണ്. വിധിയെ വിമര്‍ശിക്കാം. ഫുള്‍ബെഞ്ചിലേക്ക്…

പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല; തന്റെ സേവനം പാര്‍ട്ടിക്കു വേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനം; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍

കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍. പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല. വിഷയത്തില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രസംഗിച്ചു. പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും സംസാരിച്ചു. എന്നാല്‍ തനിക്ക് മാത്രം അവസരം നല്‍കിയില്ലെന്ന് മുരളീധരന്‍ കെപിസിസിയോട് പരാതിപ്പെട്ടു.

‘മക്കള്‍ക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമായിട്ടാണോ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ കണ്ടിട്ടുള്ളത്?’ കെ ടി ജലീല്‍

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുന്‍ നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകളെ വിമര്‍ശിച്ച്‌ കെ ടി ജലീല്‍ എംഎല്‍എ. ബിജെപിയെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെ പോലും പഠിപ്പിച്ചില്ല. അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമാണ് ബിജെപിയെന്ന് ദീര്‍ഘദര്‍ശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം എന്നും ജലീല്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അനില്‍ കെ ആന്‍്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി !!! ബി.ജെ.പി രാജ്യത്തെ ഇതര പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന സത്യം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച്‌ കൊടുക്കുകയോ ചെയ്തില്ല. ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള “അവസാനത്തെ അഭയകേന്ദ്രമാണ്” ബി.ജെ.പിയെന്ന് ദീര്‍ഘ…

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. രാഹൂല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ ജര്‍മ്മനിക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ ട്വീറ്റിനെക്കുറിച്ച്‌ പ്രതികരിക്കുക യായിരുന്നു അനുരാഗ് സിങ് താക്കൂര്‍. ‘കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും നടപടി രാജ്യത്തിന് അപമാനമാണ്. രാജ്യത്തിനുള്ളില്‍ നടക്കുന്ന ജനാധിപത്യരാഷ്ട്രീയനിയമപോരാട്ടത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. അതിനാല്‍, രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ വിദേശശക്തികളെ ക്ഷണിക്കുകയാണവര്‍. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഒരു വിദേശ ഇടപെടലും വെച്ചുപൊറുപ്പിക്കില്ല’ അനുരാഗ് സിങ് താക്കൂര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടലാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. സര്‍ക്കാരിനെ മാറ്റാന്‍ സഹായി ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുമ്ബ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ…

മുഖ്യമന്ത്രിക്ക് ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച്‌ 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ലോകായുക്തയുടെ…

ബന്ധുക്കൾക്ക് ജാമ്യംനിന്ന് അലിക്ക് വൻ കടക്കെണി; വീട് വിറ്റ് പണം ആവശ്യപ്പെട്ടു, ക്രൂരമായ കൊലപാതകം

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം,  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അലി അക്ബറാണ് ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം ശേഷം ഇയാള്‍ തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഭാര്യ മുതാംസ്, ഇവരുടെ മാതാവ് ഷാഹിറ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അലി അക്ബറിന്റെ നിലയും അതിഗുരുതരമാണ്.രണ്ടു പേര്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. അതും വലിയ തസ്തികയിലാണ്. എന്നിട്ടും എങ്ങനെയാണ് ഇത്രയധികം സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാര്‍ക്കറിയില്ല. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്നാണ് ലക്ഷങ്ങളുടെ കടക്കെണിയിലായതെന്ന് സൂചനയുണ്ട്. വീട് വിറ്റ് കടം വീട്ടാമെന്ന അലി അക്ബറിന്റെ നിര്‍ദേശം മുംതാസും അമ്മയും സമ്മതിച്ചിരുന്നില്ല. ഇതാണ് വഴക്കിന് കാരണമായി തീര്‍ന്നത്. അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍…

യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ആക്രോശം, ദൃശ്യം പ്രചരിപ്പിച്ചു; 7 പേർ അറസ്റ്റിൽ

വെല്ലൂർ : തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ്, ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴു പേർ ചേർന്ന് തടഞ്ഞുവച്ചത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഉൾപ്പെടെ ഏഴു പേരെയാണ് കസ്റ്റഡിയിലെടുത്തത്. 18 വയസ് തികയാത്ത യുവാവിനെ ജുവനൈൽ ഹോമിലേക്കു മാറ്റി. എസ്.ഇമ്രാൻ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി..പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ എന്നിവരും ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്. ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയുമാണ് തടഞ്ഞുനിത്തിയത്. കോട്ടയ്‌ക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രോശം. ഒഴിഞ്ഞുമാറാൻ ശ്രമിച്ച പെൺകുട്ടിയുടെയും സുഹൃത്തിന്റെയും പിന്നാലെ നടന്ന് ഇവർ ദൃശ്യങ്ങൾ പകർത്തി. പിന്നീട് അക്രമി സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ…

‘പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല’; നിയമ ഭേദഗതിക്കെതിരെ കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെ കേരളത്തിന്‍റെ കത്ത്. 18 വയസ്സായാല്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടി വിവാഹ കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തില്‍ പറയുന്നു. പോക്സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവര്‍ക്ക് തടസമില്ലെന്നത് കത്തില്‍ ചൂണ്ടികാണിക്കുന്നു. നിയമഭേദഗതിയില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍‌ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.2021 ഡിസംബറില്‍ ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്.

നാളെ മുതല്‍ കേരളത്തില്‍ ചെലവേറും; ഇന്ധന വില, ഭൂമിയുടെ ന്യായവില, വാഹന നികുതി ഉയരും

കൊച്ചി: ശനിയാഴ്ച മുതല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറും. നിലവില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില ഈടാക്കുന്നത്. കേരളവും ശനിയാഴ്ച മുതല്‍ അതേ വിലയില്‍ എത്തും. സാമൂഹിക സുരക്ഷ ഫണ്ടിലേക്ക് രണ്ടുരൂപ ഇന്ധന സെസ് പിരിക്കുന്നതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം. ഒരു ലിറ്റര്‍ പെട്രോളിന് 106.45 രൂപയും ഡീസലിന് 94.74 രൂപയുമാണ് സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ ശരാശരി വില. ശനിയാഴ്ച ഇത് 108.45 രൂപയും 96.74 രൂപയുമാകും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് കേരളത്തില്‍ വില വര്‍ധന. തമിഴ്നാട്, കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ ഇന്ധന വില വളരെ കുറവായതിനാല്‍ കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന പമ്പു ഉടമകളുടെ…