ലൈവ് വിഡിയോയിൽ വാപൊത്തി പൊട്ടിക്കരഞ്ഞ് അകാൻഷ ; പിന്നാലെ മരണവും

വാരാണസി: ഭോജ്പുരി നടി അകാൻഷ ദുബെ (25) യെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ലൈവ് വിഡിയോയിൽ പൊട്ടിക്കരഞ്ഞതിനു പിന്നാലെ. ശനിയാഴ്ച രാത്രി അകാൻഷ ദുബെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഹോട്ടൽ മുറിയിലെ ഫാനിൽ നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു ശേഷം ലൈവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോയിൽ അകാൻഷ യാതൊന്നും സംസാരിക്കുന്നില്ലെങ്കിലും ഏറെനേരം നിരാശയോടെ ഇരിക്കുന്നതും പിന്നാലെ വാപൊത്തി പൊട്ടിക്കരയുന്നതും കാണാം. അകാൻഷയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നു വാരാണസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പറഞ്ഞു.

ഭിന്നശേഷിക്കാരനിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫിസറെ കയ്യോടെ പൊക്കി വിജിലൻസ്

തൃശൂർ : ഭിന്നശേഷിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ പിടികൂടി വിജിലൻസ് സംഘം. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ വർഗീസിനെയാണ് വിജിലൻസ് പിടികൂടിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിനാണ് വർഗീസ് ഭിന്നശേഷിക്കാരനായ രാജു എന്ന വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ടത്

മഅദനി ബംഗളൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച്‌ സുപ്രിം കോടതി. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗളൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോ എന്നും വാദത്തിനിടയില്‍ കോടതി ചോദിച്ചു. തുടര്‍ന്ന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി മഅദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നത്. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ കേരളത്തില്‍ പോയി അദ്ദേഹത്തെ കാണണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി തടവില്‍ കഴിയേണ്ട കാര്യമില്ലെന്നും ഹര്‍ജിയില്‍…

ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ്; ദീപക്കിന് 3 വർഷം തടവുശിക്ഷ, നസീറിനും ബിജുവിനും 2 വർഷം

കണ്ണൂര്‍: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച്‌ പരിക്കേല്‍പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ദീപക്, സിഒടി നസീര്‍, ബിജു പറമ്ബത്ത് എന്നിവരാണ് കുറ്റക്കാര്‍. 2013 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച കേസിലാണ് വിധി. കുറ്റപത്രത്തിലെ 18, 88, 99 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി മുന്‍ എംഎ‍ല്‍എ സി. കൃഷ്ണന്‍ അടക്കം പ്രമുഖ സി.പിഎം പ്രവര്‍ത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. 326, പി.ഡി.പിപി ആക്‌ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സോളാര്‍ ഇടപാടുമായി ബന്ധപെട്ട കേസിലെ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇടതുമുന്നണി പ്രക്ഷോഭം നടത്തിയിരുന്നു. അതിനിടയില്‍, സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കരിങ്കൊടികളുമായെത്തിയ ഇടതു മുന്നണി പ്രവര്‍ത്തകര്‍, ഉമ്മന്‍ ചാണ്ടിക്ക്…

കാര്‍ ഇടിച്ച്‌ റോഡില്‍ വീണ മദ്ധ്യവയസ്‌കന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ച്‌ റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു.നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ തമിഴ്നാട്ടില്‍ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്നു. ആലന്തറ പെട്രോള്‍ പമ്ബിന് സമീപമുള്ള കടയില്‍ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

തൃണമൂലിന്റെ സർപ്രൈസ് എൻട്രി;പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ യോഗത്തിൽ

ന്യൂഡൽഹി:  രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ േകാണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞെത്തി. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർക്കുപുറമേ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള…

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും; മനോഹരന്‍ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുമ്ബനം കര്‍ഷക കോളനിയിലെ ചാത്തന്‍വേലില്‍ മനോഹരന്‍ (53) ആണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ കുഴഞ്ഞു വീണത്. പൊലീസ് കൈകാണിച്ചപ്പോള്‍ ഇരുചക്ര വാഹനം പത്തടി മുന്നിലേക്ക് മാറ്റി നിര്‍ത്തിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. ഹെല്‍മറ്റ് ഊരിയ മനോഹരന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതായി ദൃക്‌സാക്ഷിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. മനോഹരന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ നടത്തിയ ഉപരോധത്തില്‍ ഉന്തും തള്ളുമുണ്ടായി. സ്‌റ്റേഷനിലെത്തിയ സബ് കലക്ടറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മനോഹരന്റെ മരണത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.…

ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചു, പൊതുദര്‍ശനം തുടങ്ങി

കൊച്ചി / തൃശൂര്‍ :  നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതല്‍ 11 മണിവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.അഞ്ചു പതിറ്റാണ്ടിലേറെ നര്‍മ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്.  75 വയസായിരുന്നു. മാര്‍ച്ച്‌ രണ്ടിനാണ് ഇന്നസെന്റിനെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി…

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കേരളം; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച്‌ മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍…