എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ട് : മാനനഷ്ടക്കേസിൽ രാഹുലിന് 2 വർഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു.

ന്യുഡല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതോടെ അദ്ദേഹത്തിനു മുന്നില്‍ മറ്റൊരു വെല്ലുവിളിയും. ഒരു ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധ ആ സ്ഥാനത്തുനിന്ന് അയോഗ്യനാകുമെന്ന നിയമമാണ് വെല്ലുവിളിയാകുന്നത്. മാനനഷ്ടക്കേസില്‍ കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ വിധിച്ചതോടെ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടും. അപ്പീല്‍ പോയി ശിക്ഷയിലും വിധിയിലും സ്‌റ്റേ നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് അംഗത്വം നിലനിര്‍ത്താന്‍ കഴിയൂ. ശിക്ഷ വിധിച്ചാല്‍ ഒരു സിറ്റിംഗ് അംഗത്തിന് മൂന്നു മാസം അയോഗ്യത നടപ്പിലാകില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി 2018ല്‍ എടുത്തുമാറ്റിയിരുന്നു. ലക്ഷദ്വീപ് എം.പിയെ അടുത്തകാലത്ത് ഒരു കേസില്‍ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയെങ്കിലും അദ്ദേഹം സ്‌റ്റേ സമ്ബാദിച്ചതോടെ അത് മറികടന്നിരുന്നു. വിധി വന്നതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കുകയും…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലെത്തിച്ചത് നടി; ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി; പീഡനക്കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാരപ്പറമ്ബിലെ ഫ്‌ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. പിന്നീട് സിനിമയുടെ സ്‌ക്രീനിങ്ങ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്ബിലെ ഫ്‌ലാറ്റിലെത്തിച്ചു. ഫ്‌ലാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നു. ഫ്‌ലാറ്റിലുണ്ടായിരുന്ന സിനിമാക്കാരെന്നു…

അരിക്കൊമ്ബനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

ഇടുക്കി : അരിക്കൊമ്ബനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നാറിലെ ഉന്നതതലയോഗം ചേര്‍ന്നു. 26,27 തിയതികളിലാണ് നിലവില്‍ അരിക്കൊമ്ബനെ പിടിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നാറിലെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ചിന്നക്കനാലിലേയും ശാന്തന്‍പാറയിലേയും ജനപ്രതിനിധികളേയും ജനങ്ങളേയും ബോധ്യപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ പോരായ്മകള്‍ പരിഹരിക്കാനുമായി ചിന്നക്കനാലില്‍ യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് സീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നാര്‍ എസിഎഫ് സാന്‍ട്രി ടോം, ദേവികുളം റേഞ്ച് ഓഫീസര്‍ പി.വി. വെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. രാജേന്ദ്രന്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ശാന്തന്‍പാറ സിഐ ബി. പങ്കജാക്ഷന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ കുടികളിലെ മൂപ്പന്‍മാര്‍, എസ്‌സി പ്രൊമോട്ടര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം ദൗത്യത്തിനോടനുബന്ധിച്ച്‌ ചിന്നക്കനാല്‍ പഞ്ചായത്തില്‍ പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കര്‍ശന നടപടിയെടുക്കും.…

അധ്യാപികയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലം

കട്ടപ്പന:  കാഞ്ചിയാര്‍ പേഴുംകണ്ടത്ത്‌ യുവ അധ്യാപിക കൊല്ലപ്പെട്ടത്‌ തലയ്‌ക്കേറ്റ ക്ഷതം കാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക സൂചന. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ്‌ 21നു വീടിനുള്ളിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവ്‌ ബിജേഷ്‌ ഒളിവിലാണ്‌. ഇയാളെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.ഇയാള്‍ തമിഴ്‌നാട്ടിലേക്ക്‌ കടന്നതായാണു സംശയം. ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ഇന്നലെ രാവിലെ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ക്കുശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരുന്നു. മൃതദേഹത്തിന്‌ നാല്‌ ദിവസത്തോളം പഴക്കമുണ്ടെന്നാണ്‌ നിഗമനം. അഴുകി തുടങ്ങിയതിനാല്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നു രക്‌തസ്രാവം ഉണ്ടായതായിട്ടാണ്‌ നിഗമനമെന്ന്‌ പോലീസ്‌ അറിയിച്ചു. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍മാത്രമേ മരണ കാരണം സംബന്ധിച്ച്‌ വ്യക്‌തതയുണ്ടാകൂയെന്ന്‌ പോലീസ്‌ പറഞ്ഞു. ശനിയാഴ്‌ച്ച രാവിലെ മുതലാണ്‌ അനുമോളെ കാണാനില്ലെന്ന്‌ ബന്ധുക്കള്‍ മനസിലാക്കുന്നത്‌. ബിജേഷ്‌ തന്നെയാണ്‌ അനിമോള്‍…

എല്ലാം ബെനാമി ഡീല്‍: ആ 100 കോടി എവിടെനിന്ന്? നജീമിനെപ്പോലെ നിരവധി വിശ്വസ്തര്‍

കൊച്ചി : റിയൽ എസ്റ്റേറ്റ് വ്യവസായിയും ലാൻഡ് ബാങ്ക് ഉടമയുമായ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവൻ ഇടപാടുകളും വിശ്വസ്തരായ ഇടനിലക്കാരെ ബെനാമികളാക്കിയാണു നടത്തിയിട്ടുള്ളതെന്ന് ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തി. കോടിക്കണക്കിനു രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2008 മുതൽ ഫാരിസ് കൊച്ചിയിൽ നടത്തിയിട്ടുണ്ടെങ്കിലും രേഖകൾ ഒന്നും ഫാരിസിന്റെ ഓഫിസുകളിൽ ലഭ്യമല്ല. ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാർപ്പിട പദ്ധതികളിൽ ഇടനിലക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫ്ലാറ്റുകളിലാണു റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. ഫാരിസിന്റെ വിശ്വസ്തനായ കണ്ണൂർ സ്വദേശി നജീം അഹമ്മദ് പാലക്കണ്ടിയുടെ പേരിലുള്ള ഫ്ലാറ്റാണ് ഐടി വിഭാഗം മുദ്രവച്ചത്. ഇവിടെനിന്നു രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിലെ ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരാകണമെന്ന് നജീമിനോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ചിലവന്നൂരിലെ ഫ്ലാറ്റിലെ വസ്തുവകകൾ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്. നജീമിനെ…

നമ്മുടെ ഹണിമൂൺ ദുബായിൽ’, വിഡിയോ കോൾ വഴി ചുംബനങ്ങൾ: അമൃത്പാലിന്റെ മറ്റൊരു മുഖം

അമൃത്‌സര്‍: ഖാലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃത്‌പാല്‍ സിംഗ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നിരവധി സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി വിവരം. ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ വിവാഹിതരും അല്ലാത്തവരുമായ സ്‌ത്രീകളുമായി അമൃത്‌പാല്‍ സിംഗ് നിരന്തരം ഇന്‍സ്‌റ്റഗ്രാമിലൂടെ ചാറ്റ് ചെയ്‌തിരുന്നു. ഇവരില്‍ ചിലരുമായി അവിഹിത ബന്ധമെന്ന് ഇയാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിബദ്ധതയില്ലാത്ത ബന്ധങ്ങളാണ് താന്‍ തേടുന്നതെന്ന് ഒരു ശബ്‌ദ സന്ദേശത്തില്‍ അമൃത്‌പാല്‍ സിംഗ് പറയുന്നുണ്ട്. സ്ത്രീകള്‍ ബന്ധങ്ങളില്‍ വളരെവേഗം ഗൗരവത്തോടെ പെരുമാറുന്നവരാണെന്നും വിവാഹബന്ധത്തെ ബാധിക്കാത്ത തരത്തില്‍ താനുമായി ബന്ധം തുടരാന്‍ ഒരു സ്ത്രീയ്‌ക്ക് താല്‍പര്യമുണ്ടെന്നും ഇയാള്‍ ശബ്‌ദ സന്ദേശത്തില്‍ പറയുന്നു. ബന്ധത്തിന് സമ്മതിക്കാത്ത ചില സ്‌ത്രീകളെ ഇയാള്‍ അശ്ളീല വീഡിയോ കാണിച്ച്‌ വിരട്ടുന്നുമുണ്ട്. കഴിഞ്ഞ നാല് ദിവസത്തോളമായി പഞ്ചാബ് പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ അമൃത്‌പാലിനുവേണ്ടി പൊലീസ് വലിയ തിരച്ചിലാണ് നടത്തുന്നത്. ഇയാള്‍ രാജ്യത്ത് നിന്നും…