അവസാന ദിവസം ഇന്ന്; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് മാര്‍ച്ച്‌ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 10 ലക്ഷത്തോളം പേര്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്. പെന്‍ഷന്‍ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെന്‍ഷന്‍ ഗുണഭോക്‌തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇവര്‍ക്ക് 023 മാര്‍ച്ച്‌ മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു…

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിന് പിന്നിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത് (19) ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇന്നുരാവിലെ 7.30ഓടെ നെട്ടേത്തറ എം.സി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശികളായ അഭിജിത്, ശിഖ കിളിമാനൂരിലെ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ്. ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആര്‍.ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിന് ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

സ്വപ്‌നയുടെ വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മാത്യു കുഴല്‍നാടന്‍‍; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി;ലൈഫ് മിഷന്‍ തട്ടിപ്പില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളി

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളിയായി. മുഖ്യമന്ത്രി പലതവണ ക്ഷുഭിതനായി മാത്യുവുമായി വാക്‌പോര് നടത്തി. ശിവശങ്കറുമായുള്ള ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കുന്നതിന്റെ ഭാഗമായ ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചു. സ്വപ്‌നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്‌സ്‌ആപ്പ്…

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ എല്‍എസ്ഡി വില്‍പന; യുവതി പിടിയില്‍

തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എല്‍എസ്ഡി സ്റ്റാമ്ബുകളുമായി ബ്യൂട്ടീഷനെ പിടികൂടി. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ( LSD sale in chalakkudy beauty parlor ) ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി എന്ന അമ്ബത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്. പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്ബുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്. സ്‌കൂട്ടറിന്‍റെ ഡിക്കിയില്‍ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാര്‍ലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എല്‍എസ്ഡിയുടെ ഉറവിടം സംബന്ധിച്ച്‌…

‘ഒന്ന് മിണ്ടാതിരിക്കണം,മര്യാദ കാണിക്കണം’; സഭയില്‍ ഭരണപക്ഷത്തെ ശാസിച്ച്‌ സ്‌പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്തിയുള്ള ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ ഇടപെട്ട് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍. ഭരണപക്ഷം മിണ്ടാതെയിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്‌പീക്ക‌ര്‍ ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശാസിച്ചതിന് പിന്നാലെ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി സംസാരിച്ച സമയം പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ ബഹളം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ‘ദയവ് ചെയ്‌ത് ഒന്ന് മിണ്ടാതെയിരിക്കണം.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അവര്‍ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്‌ദമായിരിക്കണം’ സ്‌പീക്കര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങള്‍ ബഹളം തുടരവെ കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങള്‍ക്ക് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. തങ്ങള്‍ ഇനിയും പറയുമെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴയ വിജയനേയും പുതിയ വിജയനേയും ഭയമില്ല: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിലും പോലീസ് അതിക്രമത്തിലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സമരം ചെയ്തില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പോലീസ്, കോവിഡ് കാലത്ത് മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ നൂറുകണക്കിന് കേസുകളെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ ഭയമില്ലെന്ന് പറയുന്നവര്‍ എന്തിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കുന്നത്. ഒന്നോ രണ്ടോ കരിങ്കൊടി പ്രതിഷേധക്കാരെ ഭയമില്ലെങ്കില്‍ എന്തിനാണ് 42 വാഹനങ്ങളുടെ അകമ്ബടിയോടെ പോകുന്നത്. കരുതല്‍ തടങ്കലിന്റെ പേരില്‍ വീട്ടില്‍ കിടക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല. മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് താന്‍ പറഞ്ഞത് പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനാലാണ്. പഴയ വിജയനാണെങ്കില്‍ അതിന് മറുപടി പറയുമെന്ന് മുഖ്യമന്ത്രി പറയുന്നു. പഴയ വിജയനേയും പുതിയ വിജയനെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് നല്‍കി.

പിണറായി മോദിയുടെ മലയാള പരിഭാഷ; താടിയില്ലെന്നതാണ് വ്യത്യാസമെന്ന് ഷാഫി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസമെന്നും എംഎല്‍എ വിമര്‍ശിച്ചു. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്ബോള്‍ കരിങ്കോടി പ്രതിഷേധത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഷാഫി സഭയില്‍ ഉദ്ധരിച്ചു. “”കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കൈയില്‍ മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ, ആ തുണിക്ക് പകരം ഷര്‍ട്ടൂരി വീശുന്നത് ക്രിമനല്‍ കുറ്റമാണോ കരിങ്കൊടി ഇനിയും കാട്ടും കേട്ടോ” എന്നായിരുന്നു പിണറായി പറഞ്ഞത്. അന്ന് അത് അപകടകരമായ സമരമായിരുന്നില്ല, ജനാധിപത്യപരമായ പ്രതിഷേധം മാത്രമായിരുന്നെന്നും ഷാഫി ചൂണ്ടിക്കാണിച്ചു. ഇന്നെങ്ങനെയാണ് അത് അപകടകരമായ സമരമാകുന്നതെന്നും ഷാഫി ചോദിച്ചു. തെക്കുവടക്ക് വിവരദോഷികളെന്ന് പ്രതിഷേധക്കാരെ ആക്ഷേപിക്കുന്നു. എല്ലാ സമരങ്ങളോടും സര്‍ക്കാരിന് പുച്ഛമാണ്. വയലാര്‍ സമരവീര്യം പറയുന്നവര്‍ കറുത്ത തുണിക്കഷ്ണത്തെ പേടിക്കുന്നു. ആത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരും യുഡിഎഫിന് ഇല്ലെന്നും ഷാഫി…

മരണവുമായി മല്ലിട്ട് ഡോ.പ്രീതി 5 ദിവസം ആശുപത്രിയിൽ; ‘ലൗ ജിഹാദ്’ ഉന്നയിച്ച് ബിജെപി

ഹൈദരാബാദ് : നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ടാണ് ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. രണ്ടാം വർഷ പിജി വിദ്യാർഥിയായ മുഹമ്മദ് സൈഫ് എന്ന ഡോക്ടർ, വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.ഞായറാഴ്ച പകൽ തന്നെ ഡോ.പ്രീതി മരിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെപ്പേർ ആശുപത്രിക്കു മുന്നിൽ സംഘടിക്കുകയും ചെയ്തു. ഒടുവിൽ രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ ആശുപത്രി പരിസരം പ്രതിഷേധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരാണ് മുദ്രാവാക്യം മുഴക്കി…

പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തില്‍ അസം ഖാന്‍ അടിച്ചെടുത്തത് 97 റണ്‍സ്

കറാച്ചി: എതിര്‍ ടീമിന്റെ പരിശീലകന്‍ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകര്‍പ്പന്‍ ബാറ്റിങ്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേര്‍ക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച്‌ ആഹ്ലാദം. അപൂര്‍വ രംഗങ്ങള്‍ക്ക് സാക്ഷിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അധ്യായത്തിലാണ് തകര്‍പ്പന്‍ ബാറ്റിങും അപൂര്‍വ നിമിഷവും പിറന്നത്. മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മൊയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകന്‍ അസം ഖാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. മത്സരത്തില്‍ 42 പന്തില്‍ നിന്ന് അസം ഖാന്‍ വാരിയത് 97 റണ്‍സ്. സെഞ്ച്വറി തികയ്ക്കാന്‍ അവസരമുണ്ടായെങ്കിലും താരം ക്ലീന്‍ ബൗള്‍ഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു. You can never write…

ബോംബ് ഭീഷണി മുഴക്കിയത് ‘അളിയനെന്ന്’ മൊഴി നല്‍കി കബളിപ്പിക്കാന്‍ ശ്രമം; ട്രെയിന്‍ വൈകിപ്പിച്ചത് മണിക്കൂറോളം

കൃത്യസമയത്ത് പുറപ്പെട്ട രാജധാനി എക്സ്പ്രസില്‍ കയറാന്‍ ബോബ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ വൈകിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തോറിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23 രാത്രി 10.45നാണ് സംഭവം. എറണാകുളത്ത് നിന്നും ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്ത ജയ് സിംഗ് റാത്തോര്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു. ഇതോടെ ഇയാള്‍ രാജധാനിയില്‍ ബോംബുണ്ടെന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞു. ഉടന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ പൊലീസിന് വിവരം ലഭിച്ചു. രാത്രി 12.45 ന് ഷൊര്‍ണൂരില്‍ എത്തിയ ട്രെയിനില്‍ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. മൂന്നു മണിക്കൂറോളം പരിശോധിച്ചിട്ടും സംശയാസ്പദമായ വസ്തുക്കളോ സൂചനകളോ ലഭിച്ചില്ല. ഇതോടെ ട്രെയിനില്‍ കയറിയ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ ടിടിആറിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് എറണാകുളത്ത് നിന്നും കയറാത്ത ഒരു യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ കയറിയിട്ടുണ്ടെന്ന് മനസ്സിലായത്. പഞ്ചാബ് സ്വദേശിയായ…