അനുമോളുടെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം, ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വ്യാജമെന്ന് പോലീസ്

കട്ടപ്പന : ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയില്‍. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേല്‍ അനുമോള്‍ എന്ന് വിളിക്കുന്ന വത്സമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്ബിളി പുതപ്പും കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വത്സമ്മയുടെ ഭര്‍ത്താവ് ബിജേഷിനെ കാണ്മാനില്ല. ദിവസങ്ങളായി അനുമോളെ പറ്റി വിവരമില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച്‌ പേഴുംകണ്ടത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.\ തുടര്‍ന്ന് കതക് പൊളിച്ച്‌ അകത്ത് പ്രവേശിച്ചപ്പോള്‍ അനുമോളുടെ മൃതദേഹം കട്ടിലിനടിയില്‍ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുമോളും ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത്. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജേഷിനായിട്ടുള്ള തിരച്ചിലും ആരംഭിച്ചു.

ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം മണ്‍വിള സി ഇ ടിയിലെ വിദ്യാര്‍ത്ഥിയായ പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്ക ഐ ടി ഐയിലെ ഇന്‍സ്‌ട്രക്‌ടറാണ്. പാര്‍ട്ട് ടൈം ആയി സി ഇ ടിയില്‍ എഞ്ചിനീയറിംഗ് പഠിച്ചുവരികയായിരുന്നു. ഈവനിംഗ് കോഴ്‌സാണ് ചെയ്തിരുന്നത്. ഇന്നലെയും ഷംസുദ്ദീന്‍ ക്ളാസില്‍ എത്തിയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മരണകാരണം വ്യക്തമല്ല.

തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി; 8 മരണം

ചെന്നൈ:  തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേർ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം.

കോവിഡ് കേസുകളിൽ വർധന; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജികളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു,വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍…

വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു; അമ്മ ഖലീല അസ്റ്റില്‍, മകന്‍ ഒളിവില്‍

എറണാകുളം: വീട്ടില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. എക്സൈസ് കോസ്റ്റല്‍ പോലീസ് നടത്തിയ പരിശോധനയില്‍ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഖലീല രണ്ടാം പ്രതിയും മകന്‍ രാഹുല്‍ ഒന്നാം പ്രതിയുമാണെന്ന് എക്സൈസും പോലീസ് പറഞ്ഞു. മകന്റെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖലീലയു‌ടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരുടെ മകന്‍ രാഹുല്‍ നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്. രാഹുല്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടര്‍ന്ന്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റര്‍; ഡല്‍ഹിയില്‍ 100 പേര്‍ക്കെതിരെ കേസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റര്‍ പത്തിപ്പിച്ച 100 പേര്‍ക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡല്‍ഹി പോലീസ് 100 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകള്‍ പതിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളില്‍ അച്ചടിശാലയുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രിന്റിംഗ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്ന് സ്‌പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഒരു വാനും തടഞ്ഞു. കുറച്ച്‌ പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകം.

‘മോള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി’, ബിജേഷ് ഭാര്യയുടെ മാതാപിതാക്കളെ വിളിച്ച്‌ പറഞ്ഞതിങ്ങനെ; കട്ടിലിനടിയിലെ പുതപ്പ് മാറ്റിയതും കൈ പുറത്തേക്ക്

ഇടുക്കി: അദ്ധ്യാപികയെ വീട്ടിലെ കട്ടിലിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാഞ്ചിയാറില്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലിനടിയില്‍ കമ്ബിളി പുതപ്പിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം. ബിജേഷ് ആണ് അനുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയാണ് അനുമോള്‍. വെള്ളിയാഴ്ച സ്കൂളിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം നടക്കേണ്ട സ്കൂള്‍ വാര്‍ഷിക ആഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. യുവതിയെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു പിന്നെ സ്കൂള്‍ അധികൃതരും ബന്ധുക്കളുമൊക്കെ കേട്ടത്. മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവര്‍ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയില്‍ കയറാതിരിക്കാന്‍ ബിജേഷ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച വിളിച്ചപ്പോള്‍ അനുവിന്റെ ഫോണ്‍ റിംഗ്…

കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മൂന്നു പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.

‘ചേച്ചിയമ്മ..’: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച്‌ ഗിന്നസ് പക്രു

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ഗിന്നസ് പക്രു. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. https://www.facebook.com/photo.php?fbid=773326070829480&set=a.245717463590346&type=3&eid=ARBP_5mnGYDiQxaFviragC-_QropyLowOrW9yfx-GPToSOJJrzkl9rrD4HrgTkdIYUODgz8MoR6tL1Ux&__xts__%5B0%5D=68.ARDOwpW7Dz_fTn11i4DS84itfckVjTBv0W5InOCkU_EjAcv3SXDbOxRZ9D3-b6x1Y7avreK3Du7K3bqwOgMe8fyevBZvJpkflw6W6LG0RHwQKq6JJOMQh6OE4PBgR9y5eDw0ZaIe8MizjSChdtUB3BgguNVvFL5Zv0Ma4dWSqZ7Th11Qjzfp7wd9NbSMh03Qej7wv2CQE-GTUFRxQRkQvBKS5MdSKIvzp_nPCzOMue8ztVogg6WEbH8km2txoK-fe9NOFOkW6_fI27T5oRLIpPTQYGpfki2qNZRbzUlAZKjR-v590pU&__tn__=EEHH-R ‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകള്‍ ദീപ്തയ്‌ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേര്‍ എത്തി. പോസ്റ്റില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.

അമൃത്പാല്‍ സിങ്‍ങിനായി തെരച്ചില്‍ കടുപ്പിച്ച്‌ പഞ്ചാബ് പോലീസ്; തെരച്ചിലിന് ജനങ്ങളുടേയും സഹായം തേടി, വിവിധ രൂപത്തിലുള്ള ചിത്രങ്ങളും പുറത്തുവിട്ടു

ചണ്ഡീഗഢ് : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് പഞ്ചാബ് പോലീസ്. ഒളിവില്‍ കഴിയുന്ന അമൃത്പാല്‍ സിങ് വേഷം മാറിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ നടപടി. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന് ജനങ്ങള്‍ക്ക് സഹായപ്രദമാകുന്നതിനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇയാള്‍ പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംശയം ബലപ്പെട്ടത്. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണത്തിലാണ്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുപിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തും ഹിമാചല്‍ പ്രദേശുമായുള്ള അതിര്‍ത്തിയിലും കര്‍ശ്ശന സുരക്ഷയാണ്. രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന അമൃത് പാലിന്റെ 100ലേറെ അനുയായികളെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാലിന്റെ…