പാലക്കാട്: അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവര്‍ അടക്കം ലോറിയിലുണ്ടായിരുന്നവരെ വനംവകുപ്പ് ആര്‍.ആര്‍.ടി സംഘം രക്ഷപ്പെടുത്തി. ആറ് പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കാട്ടാനയെ തുരത്താന്‍ പോയി മടങ്ങിയ ആര്‍.ആര്‍.ടി സംഘം ലോറിക്ക് തീപിടിക്കുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ലോറി മുന്നോട്ടെടുത്ത് തീപിച്ച വൈക്കോല്‍ കെട്ടുകള്‍ ഓരോന്നായി റോഡിലേക്ക് തള്ളിയിറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലോറിയും കത്തിനശിക്കാതെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു.
Month: February 2024
ഗതാഗതമന്ത്രിയുടെ ചേംബറില്‍ ഗണേഷ് കുമാറും കമ്മീഷണറും തമ്മില്‍ സിനിമാ സ്‌റ്റെലില്‍ വാക്‌പോര് ; മേശയില്‍ ഇടിച്ചു, ഒച്ചപ്പാട്
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗതാഗതമന്ത്രിയും ഗതാഗത കമ്മീഷണറും തമ്മില്‍ മന്ത്രിയുടെ ചേംബറില്‍ സിനിമാസ്‌റ്റൈലില്‍ വാക്‌പോര്. മന്ത്രിയുടെ മേശപ്പുറത്ത് ഗതാഗതകമ്മീഷണര്‍ അടിച്ചു തന്റെ ദേഷ്യം തീര്‍ക്കുകയും ചെയ്തു. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറും പുതിയ ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും തമ്മിലായിരുന്നു വാക്‌പോര്. ശ്രീജിത്തിനെ മുമ്ബ് ഗണേഷ്‌കുമാര്‍ പരസ്യമായി ശാസിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ക്യാബിനിലെ ഏറ്റുമുട്ടല്‍. ഒടുവില്‍ ഗതാഗത കമ്മീഷണറെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഡ്രൈവിംഗ്‌സ്‌കൂള്‍ ഉടമകളുടെ നേതാക്കളുമായുള്ള യോഗത്തില്‍ മന്ത്രി ഗതാഗത കമ്മീഷണറെ പരസ്യമായി ശാസിച്ചിരുന്നു. മറുപടി പറയാന്‍ അവസരം നല്‍കുകയും ചെയ്തില്ല. ഇത് വിശദീകരിക്കാന്‍ പിന്നീട് കമ്മീഷണര്‍ മന്ത്രിയുടെ ചേംബറില്‍ എത്തി. അപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണറും തിരിച്ചടിച്ചത്. അതേഭാഷയില്‍ അദ്ദേഹം തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കം അഞ്ചുമിനിറ്റ് നീണ്ടു നിന്നതായിട്ടാണ്…
കര്‍ഷക സമരം മൂന്നാം ദിനം: മൂന്നാംവട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം, പഞ്ചാബില്‍ ഇന്ന് റെയില്‍ തടയല്‍
ന്യുഡല്‍ഹി: ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍. മൂന്ന് കേന്ദ്രമന്ത്രിമാരെയാണ് ഇന്ന് പഞ്ചാബിലെ ചണ്ഡിഗഢില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യമന്ത്രി പിയുഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിതയാനന്ദ് റായ് എന്നിവര്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നേരത്തെ ഈ മാസം എട്ടിനും പന്ത്രണ്ടിനും കേന്ദ്രം ചര്‍ച്ചയ്ക്ക് വന്നിരുന്നു. വിളകള്‍ക്ക് കുറഞ്ഞ താങ്ങ്‌വില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഇന്റുഷറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പഞ്ചാബിലെ ശംഭു, ഖനൗരി, ഹരിയാനയിലെ ദത്ത സിംഗ്‌വാല-ഖനൗരി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ തമ്ബടിച്ചിരിക്കുന്നത്. അതിനിടെ, ഇന്ന് പഞ്ചാബില്‍ ഭാരതി കിസാന്‍ യൂണിയന്‍, ബികെയു ദകൗന്ദ എന്നീ സംഘടനകള്‍ റെയില്‍ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.…
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം, റദ്ദാക്കണമന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി. ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കുന്നവര്‍ നയരൂപീകരണത്തെ ഉൾപ്പെടെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
സബ്‌സീഡി 25 ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കി ; സപ്‌ളൈക്കോ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കാലത്തിനനുസരിച്ച് കൊണ്ടുവന്ന മാറ്റമാണ് സപ്‌ളൈക്കോ വിലകൂട്ടലെന്നും സബ്‌സീഡി 25 ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കാനാണ് തീരുമാനിച്ചതെന്നും സപ്‌ളൈക്കോയെ രക്ഷിക്കാനുള്ള പൊടിക്കൈ മാത്രമാണ് ഇതെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറച്ചത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്നായിരുന്നു 2016 ല്‍ എല്‍ഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം. സാധനങ്ങളുടെ വില കൂട്ടില്ലെന്ന്് അഞ്ചു വര്‍ഷം മുമ്ബായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം, അതും കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടുവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കുടിശിക നല്‍കിയാല്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മൂന്ന് മാസം കൂടുമ്ബോള്‍ വിപണി വിലയ്ക്ക് അനുസൃതമായി വില പുനര്‍നിര്‍ണ്ണയിക്കും. വിലകൂട്ടല്‍ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. കടം കയറിയ സാഹചര്യത്തില്‍ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കില്‍ കുടിശ്ശിക നല്‍കുക എന്നതായിരുന്നു…
തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവില്‍ പോയ കരയോഗം ഭാരവാഹികള്‍ മൂന്നാറില്‍ പിടിയില്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍. പുതിയകാവ് തെക്കുംപുറം കരയോഗം ഭാരവാഹികള്‍ അടക്കമാണ് മൂന്നാറില്‍ പിടിയിലായത്. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് നടപടി. അപകടത്തിന് പിന്നാലെ ഭാരവാഹികള്‍ ഒളിവില്‍ പോവുകയായിരുന്നു. കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി അടക്കം ഒമ്ബത് പേരാണ് പിടിയിലായിരിക്കുന്നത്. ഉത്സവത്തിന്റെ ഒന്നാം ദിവസവും നടന്ന വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ല. തെക്കുംപുറം കരയോഗമാണ് അന്ന് വെടിക്കെട്ട് നടത്തിയിരുന്നത്. സ്‌ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇവര്‍ വാദിക്കുന്നുണ്ടെങ്കിലും അനുമതി തേടാതെ വെടിക്കെട്ട് നടത്തിയതിനാണ് സ്‌ഫോടക വസ്തു നിയമപ്രകാരം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പെന്‍ഷന്‍ കുടിശിക തീര്‍ക്കണം; വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ . സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 9.1 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുക്കുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ കുടിശികയാണ്. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ പിച്ചചട്ടിയെടുത്തു ഭിക്ഷാടാനം ഏറെ ശ്രദ്ധേയമായ ഒരു ഒറ്റയാള്‍ സമര പോരട്ടമായിരുന്നു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിക്ഷേധിച്ചിരുന്നു. ഒരു മാസം 1600 രൂപ നിരക്കില്‍ 6 മാസത്തെ കുടിശികയായി ഒരു ഗുണഭോക്താവിന് 9600 രൂപ ലഭിക്കാനുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ കുടിശികയില്‍ കുറച്ചെങ്കിലും വിതരണം ചെയ്‌തേ മതിയാകു എന്നാണ് വിലയിരുത്തല്‍. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയെ്‌ങ്കെിലും വിതരണം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി…
പാക്കിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു
യുവ പാക്കിസ്ഥാന്‍ ടെന്നീസ് താരംകുഴഞ്ഞ് വീണ് മരിച്ചു. സൈനബ് അലി നഖ് വി ആണ് മരിച്ചത്. ഐ ടി എഫിന്റെ ജീനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായിപരീശനത്തിന് ശേഷം മുറിയിലെത്തിയ താരം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണമായത് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മാതാപിതാക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി
രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ഇഷാൻ കിഷന്റെ ചെവിക്കു പിടിച്ച് ബിസിസിഐ
മുംബൈ : രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ. ജംഷഡ്പുരിൽ രാജസ്ഥാനെതിരെ 16നു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ജാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം. ഇന്ത്യൻ ടീമിന്റെദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു. രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഐപിഎൽ തയാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ. ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ബർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടി കുപ്രസിദ്ധ ഗുണ്ടകൾ, പിന്നാലെ പോലീസ്; ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പിടിയിൽ
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയുടെ ബർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളാണ് നിതീഷിൻ്റെ വീട്ടിൽ ഒത്തുകൂടിയത്. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൻ്റെ വിധി വന്നതിന് പിന്നാലെ ഷാൻ വധക്കേസിൽ ജ്യാമ്യത്തിൽ നിൽക്കുന്ന പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കായംകുളം എരുവ നെടുവക്കാട്ട് വീട്ടിൽ നിതീഷ് കുമാർ, ആലപ്പുഴ മണ്ണഞ്ചേരി ഒറ്റകണ്ടത്തിൽ അതുൽ, പത്തിയൂർ വിനീത് ഭവനത്തിൽ വിജീഷ്, കൃഷ്ണപുരംതെക്കേതിൽ പുത്തൻപുര വീട്ടിൽ അനന്ദു, ഇടുക്കി മുളക് വള്ളി കുത്തനാപിള്ളിൽ അലൻ ബെന്നി, തൃശൂർ തൃക്കല്ലൂർ വാലത്ത് ഹൗസിൽ പ്രശാൽ, പത്തിയൂർ…