വാഹനാപകടം: നടന്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്ത നടന്‍ സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കാന്‍ എംവിഡി മൂന്ന് തവണ നോട്ടീസ് അയച്ചുവെങ്കിലും സൂരാജ് മറുപടി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സൂരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് രാത്രി കൊച്ചി തമ്മനം-കാരക്കോടം റോഡിലാണ് സൂരാജ് ഓടിച്ച കാറിച്ച്‌ ബൈക്കിടിച്ച യാത്രക്കാരന് പരിക്കേറ്റത്. അമിത വേഗതയിലായിരുന്നു സൂരാജ് കാര്‍ ഓടിച്ചിരുന്നത്. ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരതിന്റെ വലതുകാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡല്‍ഹി ; വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. കുറെ നാളുകളായി ചികിത്സയിലായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ 11നായിരുന്നു അന്ത്യം. മകളാണ് സമൂഹ മാധ്യമത്തിലൂടെ മരണവിവരം അറിയിച്ചത്. അദ്ദേഹം ബോളിവുഡില്‍ പിന്നണി ഗായകനെന്ന നിലയില്‍ ചുവടുറപ്പിക്കുന്നത് ”നാം” എന്ന ചിത്രത്തിന് ശേഷമാണ്. അവസ്മരണീയമായ മെലഡി ഗാനങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ന്ന ഗായകനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് ഗസലിനോടായിരുന്നു. ഗുജറാത്തിലെ ചര്‍ഖ്്ഡി എന്ന് ഗ്രാമത്തിലായിരുന്നു പങ്കജിന്റെ ജനനം.അദ്ദേഹത്തിന്റെ സഹോദരന്‍ നേരത്തെ തന്നെ ബോളിവുഡില്‍ ത്‌ന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഗസല്‍ ലോകത്ത് പങ്കജ് പ്രശസ്തി ആര്‍ജിക്കുന്നത് ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ എന്ന ഗാനത്തോടെയാണ്. രാജകോട്ട് സംഗീത നാടക അക്കാദമില്‍ നി്ന്ന് തബല അഭ്യസിച്ചു. പിന്നീടെ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഗസല്‍ തന്റെ ജീവതത്തിന്റെ പാതയായി തെരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുതു…

മാസപ്പടി: തോട്ടപ്പള്ളിയില്‍ നടന്നത് 40,000 കോടിയുടെ ഖനനം; മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന് കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് ആരോപിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടിയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് വ്യവസായ വകുപ്പോ സര്‍ക്കാരോ സിപിഎമ്മോ മറുപടി നല്‍കുന്നില്ല. മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ കുഴല്‍നാടന്‍, കരിമണല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും ഉയര്‍ത്തി. ഇന്റീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ 135 കോടിയുടെ അഴിമതിയില്‍ സിംഹഭാഗവും പി.വി എന്ന മുഖ്യമന്ത്രിക്കാണ് നല്‍കിയിരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇടപാടില്‍ വീണയുടെ അഴിമതി ചെറുതാണ്. മകളെ എന്തിനാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു. സിഎംആര്‍എല്ലിന് നല്‍കിയ കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കരാര്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ഉണ്ടയില്ലാ വെടിയാണ് വ്യവസായമന്ത്രി പി.രാജീവ് നല്‍കിയത്. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും അത്…

സമരാഗ്നി: സുധാകരന്‍- സതീശന്‍ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്‌നി ജാഥയുടെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റേയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല. രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനമുണ്ടാകുമെന്ന് പത്തനംതിട്ട ഡിസിസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വി.ഡി സതീശന്‍ എത്താന്‍ വൈകുമെന്നതിനാല്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതായി ഡിസിസി അറിയിക്കുകയായിരുന്നു. ശനിയാഴ്ച ആലപ്പുഴയില്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ.സുധാകരന്‍ നീരസം പ്രകടിപ്പിക്കുകയും അസഭ്യവാക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ രണ്ട് പേരും വിശദീകരണവുമായി എത്തിയിരുന്നു.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തള്ളി

ന്യുഡല്‍ഹി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ അറയില്‍ ഹൈന്ദവ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. 1993ല്‍ ഗ്യാന്‍വാപിയില്‍ പൂജ തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൂജയ്ക്ക് അനുമതി നല്‍കിയത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയുടെ ദക്ഷിണ അറയില്‍ പൂജയ്ക്കുള്ള അനുമതി കഴിഞ്ഞമാസമാണ് വാരണാസി കോടതി നല്‍കിയത്. 1993 ഡിസംബര്‍ വരെ ഗ്യാന്‍വാപിയില്‍ പൂജ നടന്നിരുന്നുവെന്നും തന്റെ മുത്തച്ഛനായ സോംനാഥ് വ്യാസ് ആയിരുന്നു പൂജ നടത്തിയിരുന്നതെന്നും ചൂണ്ടിക്കാട്ടി ശൈലേന്ദ്ര കുമാര്‍ പതക് എന്നയാളാണ് കോടതിയെ സമീപിച്ചത്. പരമ്ബരാഗതമായി പൂജാരിയായ തനിക്ക് അറയില്‍ കടക്കാനും പൂജ നടത്താനും അനുമതി നല്‍കണമെന്നും പതക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരുടെ വാദം പള്ളിക്കമ്മിറ്റി എതിര്‍ത്തു. അറയ്ക്കുള്ളില്‍ ഒരു വിഗ്രഹവുമുണ്ടായിരുന്നില്ല. 1993 വരെ…

പൊലീസിനുനേരെ കുപ്പിയും കസേരയും എറിഞ്ഞു; ലാത്തിച്ചാര്‍ജ്; അണപൊട്ടി ജനരോഷം

പുല്‍പ്പള്ളിയില്‍ ജനരോഷം അണപൊട്ടി, ലാത്തിച്ചാര്‍ജ്; പോളിന്റെ കുടുംബത്തിന് 11 ലക്ഷം അടിയന്തര സഹായം പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. പുല്‍പ്പള്ളി നഗരത്തില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം പോലീസിനും വനംവകുപ്പിനും നേര്‍ക്ക് പ്രതിഷേധമുയര്‍ത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ ജനക്കൂട്ടം പിരിഞ്ഞുപോകാതെ കൂടുതല്‍ ഊര്‍ജിതമായി പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ ജനക്കൂട്ടം ജീപ്പിന്റെ റൂഫ് ഷീറ്റ് വലിച്ചുകീറി. ഒരു ഡോര്‍ തകര്‍ത്തു. ജീപ്പിനു മുകളില്‍ റീത്ത് വച്ചു. ടയറിന്റെ കാറ്റഴിച്ചുവിട്ടു. കേണിച്ചിറയില്‍ കടുവ കടിച്ചുകൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിനു മുകളില്‍ വച്ചു. പോലീസിനു നേര്‍ക്ക് കുപ്പിയും കസേരയും എറിഞ്ഞു. ജനപ്രതിനിധികള്‍ക്കു നേരെയും പ്രതിഷേധം ഉയര്‍ന്നു. ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു നേരെ ഒരു വിഭാഗം പ്രതിഷേധിച്ചു. ഡിഎഫ്‌ഒയേയും ജില്ലാ കലക്ടറേയും സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞായിരുന്നു എംഎല്‍എമാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.…

അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ല: വിധി പകര്‍പ്പ് പുറത്ത്

ബെംഗളൂരു: എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കര്‍ണാകട ഹൈക്കോടതി. ഇന്ന് പുറത്തുവിട്ട വിധിപകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘നിയമപരമായ ഒരു തടസവും എസ്എഫ്ഐഒ അന്വേഷണത്തിലില്ല, അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല, എസ്എഫ്ഐഒ ഏല്‍പിച്ച കേന്ദ്ര നടപടിയില്‍ തെറ്റില്ല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമ്പദ് ഘടനയ്ക്ക് ഭീഷണിയാണ്’ – സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 46 പേജുള്ളതാണ് വിധി പ്രസ്താവം.വീണ വിജയന് തിരിച്ചടിയായി ഇന്നലെയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് കോടതി വിധി. സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ നടത്തുന്ന…

സെനറ്റ് യോഗത്തില്‍ മന്ത്രിയെ ആരാണ് ചുമതലപ്പെടുത്തിയത്? ആര്‍ ബിന്ദുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ലെന്നും യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ വൈസ് ചാന്‍ലസര്‍ ഇടപെടരുതെന്ന് കോടതിവിധിയുണ്ടെന്നും മിനിമം മര്യാദപോലും അവര്‍ കാണിച്ചില്ലെന്നും പറഞ്ഞു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ മന്ത്രി പങ്കെടുത്തതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. എന്തിനാണ് മന്ത്രി ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല. എന്നിട്ടും പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നല്‍കിയതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇതിനൊപ്പം എസ്‌എഫ്‌ഐ യെ വിമര്‍ശിക്കാനും ഗവര്‍ണര്‍ മറന്നില്ല. എസ്‌എഫ്‌ഐ – പിഎഫ്‌ഐ സഖ്യമാണ് ഇപ്പോഴുള്ളതെന്നും തനിക്കെതിരേ പ്രതിഷേധിക്കുന്നത് എസ്‌എഫ്‌ഐ മാത്രമല്ലെന്നും പിഎഫ്‌ഐ കൂടി ചേര്‍ന്നാണെന്നും പറഞ്ഞു. നിരോധിത സംഘടനയെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ തന്നെ നേരിടുന്നത്.…

പുല്‍പ്പള്ളിയില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പോളിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പ്രതിഷേധം പരിധിവിട്ടു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. മൃതദേഹത്തെ അനുഗമിച്ചിരുന്ന വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പ് തടഞ്ഞിട്ട നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പില്‍ റീത്ത് വച്ചും പ്രതിഷേധിച്ചു. നൂറുകണക്കിന് നാട്ടുകാരാണ് വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട പോളിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകളല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച മാനന്തവാടിയില്‍ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചിരുന്നു.

നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുതവരനായ DYFI നേതാവ് അറസ്റ്റിൽ

കാവാലം: കാവാലത്ത് നിയമവിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുതവരനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ. കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തു(26) വിനെയാണ് പ്രേരണാക്കുറ്റം ചുമത്തി കൈനടി പോലീസ് അറസ്റ്റുചെയ്തത്. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപ്പറയിൽ ആർ.വിതിലകിന്റെ മകൾ ആതിരാ തിലകിന്റെ(25) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജനുവരി അഞ്ചിനാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ അനന്തുവുമായി ആതിരയുടെ വിവാഹം 2021 നവംബറിൽ മോതിരം കൈമാറി തീരുമാനിച്ചിരുന്നു. സംഭവ ദിവസം ആതിരയുടെ വീട്ടിൽ വച്ച് ഇരുവരും വഴക്കിടുകയും പ്രതി ആതിരയെ മർദിക്കുകയും ചെയ്തു. തുടർന്നുണ്ടായ മാനസികവിഷമത്താൽ ആതിര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത് . കൈനടി പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.