മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ അനുമതി

കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. ഇന്നുതന്നെ മൃതദേഹം കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തടസങ്ങൾ ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചു. ഇതിനു മുൻപായി കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കോടതി അനുമതി നൽകി. അതേസമയം, മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും, മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹർജിക്കാരനുനിർദേശം നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ഉപാധിയായിരിക്കരുത് അതെന്നും, വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ഹർജിക്കാരന് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി…

സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കം: മുഖ്യമന്ത്രി

ന്യുഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍ഡിഎഫിന്റെ ഡല്‍ഹി പ്രതിഷേധം തുടങ്ങി. സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കമാണിതെന്ന് ജന്തര്‍ മന്തറില്‍ സമരവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെലവുകളുടെ ഭാരം സംസ്ഥാനം ഒറ്റയ്ക്ക് വഹിക്കേണ്ടിവരുന്നു. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നുവെന്ന പ്രതീതി കേന്ദ്രം സൃഷ്ടിക്കുന്നു. ബ്രാന്‍ഡിംഗ് ഇല്ലെങ്കില്‍ നാമമാത്ര വിഹിതം നല്‍കില്ലെന്ന് ശഠിക്കുന്നു. ഇത് കേരളം അനുവദിക്കില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിന് സാമ്ബത്തിക ഉപരോധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം എന്തുകൊണ്ട് ഇത്തരമൊരതു സമരത്തിലേക്ക് വന്നുവെന്ന് പറയാതിരിക്കുന്നത് അനൗചിത്യമാകും എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നത്. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി പരിമിതപ്പെടുത്തിവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുന്നത്. സംസ്ഥാന വിഷയങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുന്നില്ല. ഓരോ ധനകമ്മീഷന്‍ കഴിയുമ്ബോള്‍ സംസ്ഥാനത്തിന്റെ വിഹിതം കുത്തനെ ഇടിയുകയാണ്. ആരോഗ്യ,…

കേന്ദ്ര അവഗണനയ്‌ക്കെതിരായ ഡല്‍ഹി പ്രതിഷേധം; ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച്‌ തുടങ്ങി

ന്യൂഡല്‍ഹി: സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ശചയ്തിരിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചു. കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ചില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി, മറ്റ് ഘടകകക്ഷി നേതാക്കള്‍, മന്ത്രിമാര്‍, എം.പിമാര്‍, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസ്, ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ജന്തര്‍ മന്തറിലെ സമരവേദിയില്‍ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍, തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരില്‍ നിന്നുള്ള പ്രതിനിധികള്‍, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം…

പിഎഫിൽ 80,000 രൂപ, 10 വർഷമായി പലവട്ടം പണത്തിനായി ഓട്ടം; ഒടുവിൽ നിരാശനായി ആത്മഹത്യ

കൊച്ചി / തൃശൂർ : ആധാർ രേഖയിലെ ജനനത്തീയതിപ്പിഴവു ചൂണ്ടിക്കാട്ടി തനിക്കു പ്രോവിഡന്റ് ഫണ്ട് തുക നിഷേധിച്ചെന്നാരോപിച്ച് കൊച്ചിയിലെ ഇപിഎഫ് റീജനൽ ഓഫിസിലെ ശുചിമുറിയിൽ കയറി വിഷം കഴിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ പുറംകരാർ തൊഴിലാളിയായിരുന്ന പേരാമ്പ്ര തേശേരി പണിക്കവളപ്പിൽ ശിവരാമൻ (68) ആണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പിഎഫ് ഓഫിസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശിവരാമൻ ശുചിമുറിയിൽ കയറുകയും അൽപ സമയത്തിനുശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. ശുചിമുറിയിൽനിന്നു വിഷാംശം അടങ്ങിയ കുപ്പി കണ്ടെത്തിയതോടെയാണു വിഷം കഴിച്ചതാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലുംരക്ഷിക്കാനായില്ല. അർബുദരോഗത്തിനു ചികിത്സ തേടിയിരുന്ന ശിവരാമൻ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിയാണു വരുമാനം കണ്ടെത്തിയിരുന്നത്. വിരമിക്കൽ ആനുകൂല്യത്തിനായി പിഎഫ് ഓഫിസിൽ അപേക്ഷ സമർപ്പിച്ച ശിവരാമന്റെ ആധാറിലെ…

പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടം നേമം സ്വദേശിക്ക് വേണ്ടി; ഇരുവരും ഒളിവില്‍

തിരുവനന്തപുരം: ഇന്നലെ നടന്ന പി.എസ്.സി പരീക്ഷയില്‍ പൂജപ്പുരയിലെ പരീക്ഷാസെന്ററില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചവര്‍ ഒളിവില്‍. തിരുവനന്തപുരം നേമം സ്വദേശിക്ക് വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത്. ഇയാളും ഒളിവിലാണ്. തട്ടിപ്പ് നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കിടെയാണ് ആള്‍മാറാട്ടം നടത്തിയ ആള്‍ പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങി ഓടിയത്. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.