മധ്യപ്രദേശിലെ ഹര്‍ദയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം: 6 മരണം, 60 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഹര്‍ദയിലെ ബെയ്‌റഘട്ടില്‍ മഗര്‍ധ റോഡില്‍ പ്രവര്‍ത്തിക്കുന്ന പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടു. പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും കത്തി. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഇവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

ലാവലിന്‍ കേസ് 38ാം തവണയും മാറ്റി; മേയ് ഒന്നിന് വീണ്ടും പരിഗണിക്കും

ന്യുഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. തുടര്‍ച്ചയായ 38ാം തവണയാണ് സുപ്രീം കോടതി കേസ് മാറ്റുന്നത്. മേയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. രണ്ട് ദിവസമെങ്കിലും വാദം നടക്കണമെന്ന് കോടതിയും ചൂണ്ടിക്കാട്ടി. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ കുറ്റമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് വാദം കേള്‍ക്കാതെ മാറ്റുന്നത്. ആറ് വര്‍ഷമായി കേസ് കോടതിയില്‍ അന്തിമ വാദത്തിന് സമയം കാത്തിരിക്കുകയാണ്.

അരിവില കൂടാന്‍ സാധ്യത; ബജറ്റിലെ അവഗണന ചര്‍ച്ച ചെയ്യും: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഒ.എം.എസ് (ഓപണ്‍ മാര്‍ക്കറ്റ് സെയില്‍) സ്‌കീമില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളെ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സ്വകാര്യ കച്ചവടക്കാരായിരിക്കും മാര്‍ക്കറ്റില്‍ ഇടപെടുക. ഇത് വിലക്കയറ്റം സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ ഭക്ഷ്യവകുപ്പിനുണ്ടായ അവഗണനയില്‍ ധനമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യും. എന്നാല്‍ ഈ വിഷയം പരസ്യമായി പ്രതികരിക്കാന്‍ മന്ത്രി ജി.ആര്‍ അനില്‍ തയ്യാറായില്ല. ഇന്നലെ ബജറ്റ് അവതരണം കഴിഞ്ഞ് ധനമന്ത്രിക്ക് കൈകൊടുക്കാന്‍ പോലും തയ്യാറാകാതെ ഭക്ഷ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനുള്ള നിര്‍ദേശങ്ങള്‍ ഭക്ഷ്യവകുപ്പ് നല്‍കിയെങ്കിലും ധനവകുപ്പ് പരിഗണിച്ചിട്ടില്ലെന്നതാണ് പരാതി. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമുണ്ടെന്നും ഫണ്ട്…

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ‘കടൈസി വിവസായി’ യിലെ നടി മകന്റെ അടിയേറ്റ് മരിച്ചു

ചെന്നൈ: നടി കാസമ്മാള്‍ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. സംഭവത്തില്‍ ഇവരുടെ മകന്‍ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണം ചോദിച്ച്‌ നമകോടി അമ്മയുമായി വഴക്കിട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ നമകോടി വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിട്ടു. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പോലീസിനെ അറിയിച്ചതും. മദ്യത്തിന് അടിമയായ നമകോട് ഭാര്യയുമായി പിണങ്ങി, കുറേക്കാലമായി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ദേശീയപുരസ്‌കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ അഭിനയിച്ചിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനുമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തത്. ഇതില്‍ വിജയ് സേതുപതിയുടെ അമ്മായി…

ഗോവ ഗവർണറുടെ യാത്രയ്ക്കിടെ കാറോടിച്ചു കയറ്റി; സിപിഎം നേതാവിന്റെ മകനെ പിഴ ഈടാക്കി വിട്ടതിൽ വിവാദം

കോഴിക്കോട് : ഗോവ ഗവർണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാർ കയറി, വൻ സുരക്ഷാ വീഴ്ച. കാർ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകൻ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്. മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടിക്ഷേത്രം റോഡിലേക്കുള്ള ജംക്‌ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ്…

ഡോ.വന്ദന ദാസ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും തള്ളി

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. പൊലീസുകാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നല്ലാതെ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് ആരോപണമില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഉത്തരവ്. പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മാതാപിതാക്കളുടെ ഹർജി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സർക്കാർ നിലപാട് അറിയിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേൾക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍

റാന്നി: സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍. പെരിനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ജോയല്‍തോമസ് ഇന്നലെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഡി.വൈ.എഫ്.ഐയുടെ നേതാവിനെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്ബില്‍ വീട്ടില്‍ സജാദ് (25), കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആങ്ങമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത ആണ്‍കുട്ടി എന്നിവരുടെ അറസ്റ്റ് വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇരയുടെ മൊഴിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരും പീഡന വിവരങ്ങളും കൃത്യമായി പറയുന്നുണ്ട്. നാലു പ്രതികളുടെ ലിസ്റ്റിലും ഇയാളുടെ പേരുണ്ടായിരുന്നു. ഇയാളുടെ അറസ്റ്റ് വൈകിയത് പോലീസിന് മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതിനാലാണ് എന്ന് ആക്ഷേപം ഉണ്ടായിരുന്ന. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ…