മരണപ്പെട്ടതായി കഴിഞ്ഞദിവസം സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്നെ വിവരം നല്‍കിയ പൂനംപാണ്ഡേ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നതായും പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ പേരില്‍ താന്‍ ജീവനോടെ ഇരിക്കുന്നതായും സര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടത്തിയ വ്യാജവാര്‍ത്ത ആണെന്നും പറയുന്നു. ”സര്‍വിക്കല്‍ കാന്‍സര്‍മൂലം ഞാന്‍ മരിച്ചിട്ടില്ല. ജീവനോടെ തന്നെയുണ്ട്. സര്‍വിക്കല്‍ കാന്‍സര്‍ കാരണം നൂറു കണക്കിന് ആയിരക്കണക്കിന് സ്ത്രീകള്‍ മരിച്ചതിനെക്കുറിച്ച് പറയാതിരിക്കാനാകില്ല. ” സോഷ്യല്‍ മീഡിയയില്‍ നേരിട്ടെത്തിയ വീഡിയോയില്‍ പൂനം പാണ്ഡേ പറഞ്ഞു. ”നിങ്ങളുമായി പ്രധാനപ്പെട്ട എന്തെങ്കിലും പങ്കിടാന്‍ എനിക്ക് നിര്‍ബന്ധിതനായി – ഞാന്‍ ഇവിടെയുണ്ട്, ജീവിച്ചിരിക്കുന്നു.” വീഡിയോ അടിക്കുറിപ്പില്‍ അവള്‍ എഴുതി. ”എനിക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്ന് ഉടലെടുത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ അത് അപഹരിച്ചു. മറ്റ് ചില അര്‍ബുദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സെര്‍വിക്കല്‍ ക്യാന്‍സര്‍…
Day: February 3, 2024
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരത് രത്ന
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന. അദ്വാനിയെ അഭിനന്ദിച്ചൂകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 96ാം വയസിലാണ് മുതിർന്ന നേതാവിന് പുരസ്കാരം ലഭിക്കുന്നത്. ‘എൽ കെ അദ്വാനിജിയ്ക്ക് ഭാരതരത്ന നൽകാൻ പ്രഖ്യാപിച്ച വിവരം വളരെ സന്തോഷത്തോടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി ഞാൻ സംസാരിച്ചു, പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.’ ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു. ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുാണ്. താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്ദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ബി മന്ത്രി എന്നീ നിലകളിൽ അദ്ദേഹം…
യശ്വസ്വീ ജയ്‌സ്വാളിന് ഇരട്ടശതകം കുറിച്ച് ഇന്ത്യയെ രക്ഷിച്ചു ; രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ മികച്ച നിലയില്‍
ഒടുവില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാള്‍ ഇരട്ടശതകം കുറിച്ചു. ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശ്വസ്വീ ജെയ്‌സ്വാള്‍ പുറത്താകാതെ 207 റണ്‍സ് എടുത്ത നിലയിലാണ്. ജയ്‌സ്വാളിന്റെ മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എടുത്ത നിലയിലാണ്. ഒരു റണ്‍സ് എടുത്ത കുല്‍ദീപ് യാദവാണ് ജെയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടിയ ഏക ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. ഇന്നലെ ആര്‍ അശ്വിനുമായി ക്രീസില്‍ കളി അവസാനിപ്പിച്ച ജെയ്‌സ്വാള്‍ 179 റണ്‍സ് എടുത്തിരുന്നു. ഇന്ന് കളി പുനരാരംഭിച്ച രാവിലത്തെ സെഷനില്‍ തന്നെ ജെയ്‌സ്വാള്‍ ഇരട്ടശതകവും നേടി. 284 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും പറത്തി. അശ്വിന്‍ 37 പന്തുകളില്‍ നിന്നും 20 റണ്‍സ് നേടി. ഇന്നലെ 94 നില്‍ക്കേ സ്പിന്നര്‍…
ഇന്നലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞു ; 20 ദിവസത്തിനിടയില്‍ മയക്കുവെടിയേറ്റത് രണ്ടു തവണ
മാനന്തവാടി: നഗരത്തെ വിറപ്പിച്ച് ഇന്നലെ പകല്‍ മുഴുവന്‍ മാനന്തവാടിയില്‍ ചെലവഴിച്ച തണ്ണീര്‍കൊമ്ബന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള ആനയെ ഇന്നലെ ബന്ദിപ്പൂരില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ 2.30 യോടെ ചെരിഞ്ഞതായിട്ടാണ് വിവരം. ആനയെ മയക്കുവെടി വെച്ചശേഷം ഇന്നലെ രാത്രി 10.30 യോടെ കര്‍ണാടകാ വനംവകുപ്പിന് കൈമാറിയിരുന്നു. ഇന്നലെ മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ ആന മാനന്തവാടി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകയില്‍ നിന്നുമാണ് വന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടക വനംവകുപ്പ് ആന ചെരിഞ്ഞ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകാ വനം വകുപ്പിന് കൈമാറിയ ശേഷമാണ് ചരിഞ്ഞത്. ഇന്ന് പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം പൂര്‍ണ്ണമായും വ്യക്തമാകു. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാന്‍ വെറ്റിനറി സര്‍ജന്മാരുടെ സംഘം ബന്ദിപ്പൂരിലെ ആന ക്യാമ്ബിലേക്ക് പോയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30 യോടെയായിരുന്നു മയക്കുവെടി വെച്ചത്.…